2023 സ്ക്വാഡ്; സൺ റൈസേഴ്സ് ഹൈദരാബാദ്.!
മിനി ഓക്ഷനിൽ ഏറ്റവുമധികം പണം ചിലവഴിച്ച ഫ്രാഞ്ചൈസിയായിരുന്നു സൺറൈസേഴ്സ്. ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ തുടങ്ങിയവരെ വമ്പൻ തുകക്കാണ് ഓറഞ്ച് ആർമി സ്വന്തം കൂടാരത്തിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ടീം അമ്പേ പരാജയം ആയിരുന്നു. എന്നാൽ ഇത്തവണ മികച്ചൊരു ടീമുമായാണ് സൺറൈസേഴ്സ് എത്തുന്നത്. ക്യാപ്റ്റൻ ആയിരുന്ന വില്ല്യംസണിനെ അവർ റിലീസ് ചെയ്തിരുന്നു.

പുതിയ സീസണിൽ ഭുവനേശ്വർ കുമാർ ആയിരിക്കും ടീമിനെ നയിക്കുക. മായങ്ക്, മാർക്രം, ക്ലാസൻ, ബ്രൂക്ക്, ത്രിപാതി, ഫിലിപ്സ് തുടങ്ങിയവരാൽ നീളുന്ന ആഴമുള്ള ബാറ്റിംഗ് നിരയാണ് വരും സീസണിൽ ടീമിൻ്റെ കരുത്ത്. കൂടാതെ അഭിഷേക് ശർമ, വാഷിംഗ്ടൺ സുന്ദർ, അബ്ദുൾ സമദ് തുടങ്ങിയവരുടെ ഓൾറൗണ്ട് മികവും ടീമിന് ഗുണം ചെയ്യും. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ആദിൽ റഷീദ്, നടരാജൻ, അകേൽ ഹൊസെയിൻ തുടങ്ങിയ മിന്നും താരങ്ങൾ ആകും ചുക്കാൻ പിടിക്കുക. എന്തായാലും മികച്ചൊരു പ്രകടനം തന്നെ ഹൈദരാബാദിൻ്റെ ഭാഗത്ത് നിന്നും നമുക്ക് പ്രതീക്ഷിക്കാം.