Foot Ball International Football Top News

ആകെയുള്ള കിരീടനേട്ടത്തിൽ ബ്രസീലിനെക്കാളും മുന്നിൽ അർജൻ്റീന.!

December 20, 2022

author:

ആകെയുള്ള കിരീടനേട്ടത്തിൽ ബ്രസീലിനെക്കാളും മുന്നിൽ അർജൻ്റീന.!

അന്താരാക്ഷ്ട്ര ഫുട്ബോളിൽ ആകെയുള്ള കിരീടനേട്ടത്തിൽ വമ്പന്മാരായ ബ്രസീലിനെക്കാളും മുന്നിലാണ് ലയണൽ മെസ്സിയുടെ അർജൻ്റീന. ഇതുവരെ പങ്കെടുത്ത ടൂർണമെൻ്റുകളിൽ നിന്നുമായി അർജൻ്റീന ആകെ നേടിയത് 21 കിരീടങ്ങളാണ്. അതേസമയം, ബ്രസീലിന് നേടാനായത് 18 കിരീടങ്ങളും. അതിൽ യൂറോപ്യൻ ചാമ്പ്യന്മാരും (യൂറോ കപ്പ്), ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും (കോപ്പ അമേരിക്ക) തമ്മിൽ ഏറ്റുമുട്ടുന്ന ഫൈനലിസിമ കിരീടം കുറച്ചാൽ പോലും അർജൻ്റീന തന്നെയാണ് മുന്നിൽ. എന്നാൽ ഫൈനലിസിമ ഒരു മേജർ കിരീടപ്പോരാട്ടമായി ഫിഫ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈയൊരു കിരീടക്കണക്കിൽ അതും ഉൾപ്പെടുത്താവുന്നതാണ്.

എന്തായാലും നമുക്ക് ആ കണക്കുകളിലേക്ക് ഒന്ന് പോകാം;

•ARGENTINA🇦🇷:

Fifa WorldCup: 3

Copa Ameria: 15

Confederations Cup: 1

Conmebol-Uefa Chmapionship (Finalisima) – 2

Total Trophies: “21”

 

BRAZIL🇧🇷:

Fifa World Cup: 5

Copa America: 9

Confederations Cup: 4

Total Trophies: “18”

ഇതാണ് നിലവിൽ ഇരുടീമുകളും നേടിയിട്ടുള്ള കിരീടങ്ങൾ. ഇതിൽ ലോകകപ്പിൽ അർജൻ്റീനയേക്കാൾ മേധാവിത്വം പുലർത്തിയിട്ടുള്ളത് ബ്രസീൽ ആണ്. എന്നിരുന്നാലും ആകെയുള്ള കിരീടനേട്ടത്തിൽ ബ്രസീൽ അർജൻ്റീനയ്ക്ക് പിന്നിൽ തന്നെയാണ്. കോൺഫെഡെറേഷൻസ് കപ്പും, കോപ്പ അമേരിക്കയും നേടിയെങ്കിൽ പോലും 2002ലെ ലോകകപ്പ് കിരീട ധാരണത്തിന് ശേഷം ലോകഫുട്ബോളിൽ വലിയ മേധാവിത്വം പുറത്തെടുക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മൂന്നാം കിരീടമാണ് അർജൻ്റീനയ്ക്ക് നേടുവാൻ കഴിഞ്ഞിട്ടുള്ളത്.

ഇനി 2024ൽ അരങ്ങേറുന്ന കോപ്പ അമേരിക്കയുടെ 48ആം എഡിഷനിൽ ആകും ഇരുടീമുകളും കിരീടത്തിനായി മുഖാമുഖം കൊമ്പുകോർക്കുക.

Leave a comment