“അല്‍വാറസ് മെസ്സിക്കും അര്ജന്റ്റീനക്കും കിട്ടിയ ഭാഗ്യം ” – ഗാരി നെവിലെ
ലയണൽ മെസ്സിയുമായുള്ള മികച്ച കൂട്ടുകെട്ടില്‍ കളിക്കുന്ന അർജന്റീന ഫോർവേഡ് ജൂലിയൻ അൽവാരസിനെ 2022 ഫിഫ ലോകകപ്പിലെ മികച്ച യുവ കളിക്കാരനായി മുന്‍ യുണൈറ്റഡ് താരമായ ഗാരി നെവിലെ തിരഞ്ഞെടുത്തു.മെസ്സിയെ പോലെ തന്നെ ഒരു ഫുട്ബോള്‍ ഐകണ്‍ ആകാന്‍ യുവ താരതിനു കഴിയും എന്നും ഇംഗ്ലീഷ് ഫുട്ബോള്‍ പണ്ഡിറ്റ് രേഖപ്പെടുത്തി.

“മെസ്സിക്ക് അൽവാരസ് വളരെ പ്രധാനപ്പെട്ട ആളായി മാറിയിരിക്കുന്നു. ടൂർണമെന്റിൽ നേരത്തെ മെസ്സി ലൗട്ടാരോ മാർട്ടിനെസിനൊപ്പം കളിക്കുമ്പോൾ അര്‍ജന്റ്റീനയുടെ അട്ടാക്കിങ്ങ് വളരെ മോശം ആയിരുന്നു.എന്നാല്‍ കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ മാറി മറഞ്ഞിരിക്കുന്നു. പ്രതിരോധത്തില്‍ നല്ല പോലെ പ്രസ് ചെയ്യുന്ന താരം ടീം അറ്റാക്ക് ചെയ്യുമ്പോഴേക്കും എതിര് ടീമിന്റെ ബോക്സില്‍ എത്തുകയും ചെയ്യുന്നു.ഇത് മെസ്സിയേ പിച്ചില്‍ കൂടുതല്‍ അപകടകാരി ആവാന്‍ സഹായിക്കുന്നു.”ഗാരി നെവിലെ വെളിപ്പെടുത്തി.