തീരുമാനം വേഗത്തില്‍ എടുക്കാന്‍ സൗത്ത്ഗേറ്റിനോട് ആവശ്യപ്പെട്ടു ഇംഗ്ലീഷ് ബോര്‍ഡ്
ഗരത് സൗത്ത്ഗേറ്റിന്റെ ഭാവി സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കണമെന്നുള്ള നിര്‍ബന്ധവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്.സൗത്ത്ഗേറ്റ് 2016 മുതൽ ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നു.മികച്ച ഫോമില്‍ ഉള്ള അനേകം യുവ താരങ്ങള്‍ ടീമില്‍ ഉള്ളപ്പോളും ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍,സെമി ഫൈനല്‍ എന്നിവിടങ്ങളില്‍ എത്താന്‍ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.

ലോകകപ്പിൽ ഫ്രാൻസിനോട് ഇംഗ്ലണ്ട് 2-1 ന് തോറ്റതിനെത്തുടർന്ന്,കോച്ചിന്റെ ഭാവി അനിശ്ചിതത്തില്‍ ആണ്.അദ്ദേഹത്തിനെ മാറ്റിയാല്‍ ഇംഗ്ലീഷ് ടീമിനെ നയിക്കുന്നതിന് മറ്റ് കോച്ചുമാര്‍ ഇപ്പോള്‍ ലഭിക്കുകയില്ല.എന്ത് വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബോര്‍ഡ് സൗത്ത്ഗേറ്റിനു നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നതിനാൽ ഇപ്പോള്‍ സൗത്ത്ഗേറ്റ് ടീം വിട്ടാല്‍ ഇംഗ്ലണ്ട് ഫുട്ബോളിനെ അത് പ്രതികൂലമായി ബാധിക്കും.അധികം പേരും നിര്‍ദ്ദേശിച്ച ഗ്രഹാം പോട്ടറുടെയും എഡി ഹോവിന്റെയും പേരുകള്‍ ആയിരുന്നു.ഇരുവരും പ്രീമിയര്‍ ലീഗില്‍ തിരക്കില്‍ ആണ് താനും.ഇതുവരെ തന്റെ ഭാവി വ്യക്തമാക്കി കൊണ്ട് സൗത്ത് ഗേറ്റ് ഒന്നും തന്നെ പറഞ്ഞിട്ടില്ല.എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം മൌനം വെടിഞ്ഞാല്‍ മാത്രമേ ബോര്‍ഡിന് ബാക്കി തീരുമാനങ്ങള്‍ ധൃതിയില്‍ എടുക്കാന്‍ ആകൂ.