ബോക്ക ജൂനിയേഴ്സ് താരം അലൻ വരേലയില്‍ പണം നിക്ഷേപ്പിക്കാന്‍ ബാഴ്സയുടെ നീക്കം
സെർജിയോ ബുസ്ക്വെറ്റ്സിന് പകരക്കാരനായി ബൊക്ക ജൂനിയേഴ്സ് മിഡ്ഫീൽഡർ അലൻ വരേലയെ സൈന്‍ ചെയ്യാനുള്ള സാധ്യത നിരീക്ഷിച്ചു വരുകയാണ് ബാഴ്സലോണ.സ്പെയിനിന്റെ ലോകകപ്പ് ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷം ബാഴ്സലോണ മധ്യനിര താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ ക്ലബ്ബ് ഭാവി അനിശ്ചിതത്വത്തിലാണ്.സീസൺ അവസാനത്തോടെ ബാഴ്സലോണ കരാർ അവസാനിക്കാനിരിക്കെ, അദ്ദേഹത്തിനു എംഎൽഎസിൽ നിന്ന് താല്പര്യം ലഭിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

21 വയസ്സുള്ള താരം ബൊക്ക ജൂനിയേഴ്സ് അക്കാദമിയില്‍ നിന്ന് ആണ് ഫുട്ബോള്‍ ബിരുദം നേടിയിട്ടുള്ളത്.അർജന്റീനിയൻ ടീം 20 മില്യൺ യൂറോ ആണ് താരത്തിനു വേണ്ടി ആവശ്യപ്പെടുന്നത്.സ്പാനിഷ് യുവ മിഡ്ഫീല്‍ഡര്‍ ആയ സുബിമെന്റിക്ക് അറുപതു മില്യന്‍ ആണ് ബാഴ്സയില്‍ നിന്നും റയല്‍ സോസിദാദ് ആവശ്യപ്പെട്ടത്.അതിനാല്‍ അലൻ വരേലയുടെ ഓപ്ഷന് ആണ് മെച്ചപ്പെട്ടത് എങ്കിലും ബെൻഫിക്കയും താരത്തിനു പിന്നില്‍ ഉണ്ട്.അതിനാല്‍ ബാഴ്സ ഡീല്‍ അവസാനിപ്പിക്കണം എങ്കില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്.