ഫ്രാന്‍സിന് വേണ്ടി ഫോമില്‍ ഉള്ള ആന്റോയിൻ ഗ്രീസ്മാനെ നിരീക്ഷിച്ച് യുണൈറ്റഡ്
ലോകകപ്പിലെ മികച്ച ഫോമിനെ തുടർന്ന് അന്റോയിൻ ഗ്രീസ്മാനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നതായി റിപ്പോർട്ട്.അത്ലറ്റിക്കോ മാഡ്രിഡില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന താരം ഫ്രാന്‍സ് ടീമിന് വേണ്ടി ഒരു മികച്ച ഓള് റൗണ്ട് പ്രകടനം ആണ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് 1-0ന് തോറ്റ മത്സരം ഒഴിച്ചാല്‍ എല്ലാ ഗെയിമുകളും ഗ്രീസ്മാൻ ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.

മീഡിയഫൂട്ട് നല്കിയ റിപ്പോര്‍ട്ട് പ്രകാരം , യുണൈറ്റഡിന് ഫ്രഞ്ചുകാരനോട് താൽപ്പര്യമുണ്ടെന്നും വിട്ടുപോയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി ഗ്രീസ്മാനെ കളിപ്പിക്കാനുള്ള തീരുമാനത്തിലുമാണ്.2017 ല്‍ താരത്തിനെ ടീമില്‍ എടുക്കാന്‍ യുണൈറ്റഡ് ശ്രമം നടത്തി എങ്കിലും സ്പെയിനില്‍ തുടരാന്‍ താരം ആഗ്രഹിച്ചു.നിലവില്‍ സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഈ വരാനിരിക്കുന്ന വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പല താരങ്ങളെയും വില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്.അതിനാല്‍ അത്ലറ്റിക്കൊയുടെ നിലവിലെ സാഹചര്യം കണക്കില്‍ എടുത്ത് താരത്തിനെ കുറഞ്ഞ വിലക്ക് നേടാന്‍ ആകുമെന്ന പ്രതീക്ഷയില്‍ ആണ് റെഡ് ഡെവിള്‍സ്.