ഇസ്കോക്ക് ഒരു കരിയര്‍ ബ്രേക്ക് നല്കാന് വൂള്‍വ്സ്
സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയെ ടീമിലെത്തിക്കാനുള്ള നീക്കം വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് പരിഗണിക്കുന്നതായി റിപ്പോർട്ട്.റയൽ മാഡ്രിഡിലെ ഒമ്പത് വർഷത്തെ കരിയറിന് ശേഷം താരം സൗജന്യ ട്രാൻസ്ഫറിൽ വേനൽക്കാലത്ത് സെവിയ്യയിൽ ചേർന്നിരുന്നു.പക്ഷെ അവിടെയും താരം തന്റെ ഫോമിലേക്ക് ഉയരാന്‍ പാടുപ്പെട്ടു.പുതുതായി നിയമിതനായ വോൾവ്സ് മാനേജർ ജൂലെൻ ലോപെറ്റെഗുയിക്ക് കീഴില്‍ സേവിയ്യയിലും മാഡ്രിഡ്,സ്പെയിന് ടീമിലും കളിച്ച താരത്തിനെ ഇപ്പോള്‍ പ്രീമിയര്‍ ലീഗിലേക്ക് കൊണ്ട് പോകാന്‍ ഒരുങ്ങുകയാണ് കോച്ച്.
ഇറ്റാലിയന്‍ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം താരം സെവിയ്യ ഫുട്ബോൾ ഡയറക്ടർ മോഞ്ചിയുമായി ഇസ്കോയുമായി അത്ര നല്ല ബന്ധത്തില്‍ അല്ല.മുൻ റയൽ മാഡ്രിഡ് താരത്തെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള മറ്റ് ക്ലബ്ബുകളിൽ നാപോളി, യുവന്റസ്, ആസ്റ്റൺ വില്ല എന്നിവ ഉൾപ്പെടുന്നു, അവർ ഇസ്കോയുടെ നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരുന്നുണ്ട്.