യൂസൗഫ മൗക്കോക്കോ ഡോര്‍ട്ടുമുണ്ടുമായി കരാര്‍ പുതുക്കി എന്ന വാര്‍ത്ത നിഷേധിച്ച് താരത്തിന്റെ ഏജന്റ്റ്
താരവും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിൽ പുതിയ കരാർ ധാരണയായെന്ന വാർത്ത യൂസൗഫ മൗക്കോക്കോയുടെ ഏജന്റ് നിഷേധിച്ചു.ഫോർവേഡിന്റെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും.ഈവനിംഗ് സ്റ്റാൻഡേർഡ് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് യൂറോപ്പില്‍ ഉടനീളം താരത്തിനെ സൈന്‍ ചെയ്യാന്‍ തയ്യാറായി ക്ലബുകള്‍ തയ്യാറായി നില്ക്കുമ്പോള് ഡോര്‍ട്ടുമുണ്ടില്‍ തുടരാനുള്ള തീരുമാനത്തില്‍ നിന്ന് താരം വ്യതിചലിക്കുകയായിരുന്നു.
അടുത്തിടെ താരവും ക്ലബും തമ്മില്‍ ഒരു കരാര്‍ പുതുക്കലിന് സമ്മതം മൂളി എന്ന് വാര്‍ത്ത വന്നിരുന്നു.അത് തികച്ചും തെറ്റ് ആണ് എന്ന് പറഞ്ഞ താരത്തിന്റെ ഏജന്റ്റ് വാര്‍ത്തയില്‍ കൊടുത്തിരിക്കുന്ന സംഖ്യയും തെറ്റ് ആണ് എന്ന് വെളിപ്പെടുത്തി.മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, ലിവർപൂൾ, ചെൽസി എന്നിങ്ങനെ താരത്തിനു പിന്നില്‍ കൂടിയിരിക്കുന്ന ക്ലബുകളുടെ എണ്ണം വളരെ വലുത് ആണ്.ഇതുവരെ കളിച്ച 22 മത്സരങ്ങളിൽ 12 എണ്ണത്തിലും ആറ് സ്കോർ ചെയ്യുകയും ആറ് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്ത അദ്ദേഹം ഹാലണ്ട് പോയതിനു ശേഷം ഡോര്‍ട്ടുമുണ്ട് ടീമില്‍ കൂടുതല്‍ അപകടക്കാരിയായി മാറി.