അന്താരാക്ഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബുസ്ക്വെറ്റ്സ്.!
അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പെയിൻ ദേശീയതാരം സെർജിയോ ബുസ്ക്വെറ്റ്സ്. മൊറോക്കോയോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടുകൊണ്ടാണ് ലോകകപ്പിൽ നിന്നും സ്പെയിൻ പുറത്തായത്. അതിന് പിന്നാലെയാണ് ഇപ്പോൾ 34കാരനായ ബുസ്ക്വെറ്റ്സ് തൻ്റെ റിട്ടയർമെൻ്റ് അനൗൺസ് ചെയ്തിരിക്കുന്നത്. 2010ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പ് വിജയിച്ച സ്പെയിൻ ടീമിൽ ബുസ്ക്വെറ്റ്സും ഭാഗമായിരുന്നു. കൂടാതെ 2012ലെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിനോടൊപ്പം താരം കിരീടം നേടിയിരുന്നു. വലിയൊരു അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 2009ൽ 21ആം വയസിൽ സ്പെയിൻ ദേശീയ ടീമിനായി അരങ്ങേറിയ താരം ഇതുവരെ 143 മത്സരങ്ങളിൽ ബൂട്ട്കെട്ടിയിട്ടുണ്ട്. അതിൽനിന്നും 2 ഗോളുകൾ നേടുവാനും മിഡ്ഫീൽഡറായ ബുസ്ക്വെറ്റ്സിന് സാധിച്ചിട്ടുണ്ട്.

എന്തായാലും സ്പെയിനെ സംബന്ധിച്ചിടത്തോളം താരത്തിൻ്റെ അഭാവം വലിയൊരു വിടവ് തന്നെയാകും ടീമിൽ ഉണ്ടാക്കുക.
നിലവിൽ ക്ലബ് തലത്തിൽ ബാർസലോണയുടെ താരമാണ് ബുസ്ക്വെറ്റ്സ്. വരുന്ന സമ്മറിൽ താരം ബാർസ വിട്ടേക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്.