പുതിയ പുരുഷ ക്ലബ് വേൾഡ്കപ്പ് 2025ൽ നടക്കും; പങ്കെടുക്കുക 32 ടീമുകൾ.!
പുതിയ പുരുഷ ക്ലബ് വേൾഡ്കപ്പ് 2025ൽ നടക്കുമെന്ന് ഫിഫ പ്രസിഡൻ്റ് ജിയോവന്നി ഇൻഫൻ്റീനോ ഒഫീഷ്യൽ ആയി അനൗൺസ് ചെയ്തു. നിലവിലുള്ള ക്ലബ് വേൾഡ്കപ്പിൽ നിന്നും വ്യത്യസ്തമായിട്ടാകും ഈയൊരു ടൂർണമെൻ്റ് സംഘടിപ്പിക്കുക. ഇപ്പോഴുള്ളത് കേവലം 7 ടീമുകൾ മാത്രം പങ്കെടുക്കുന്ന ടൂർണമെൻ്റ് ആണ്. എന്നാൽ 2025 മുതൽ ആരംഭിക്കുന്ന പുതിയ പതിപ്പിൽ 32 ടീമുകൾ ആകും പങ്കെടുക്കുക. അതായത് രാജ്യങ്ങളുടെ ലോകകപ്പ് പോലെ ഒരു മാസം നീണ്ടുനിൽക്കുന്ന വലിയൊരു ടൂർണമെൻ്റിനാണ് ഫിഫ പദ്ധതിയിടുന്നത്.

യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ തുടങ്ങി എല്ലായിടത്ത് നിന്നുമുള്ള ടീമുകൾ ഈയൊരു ടൂർണമെൻ്റിൽ പങ്കെടുക്കും. 2025ലെ സമ്മർ സീസണിൽ ആകും ഈയൊരു ടൂർണമെൻ്റ് സംഘടപ്പിക്കപ്പെടുക.