ഫെർണാണ്ടോ സാൻ്റോസിൻ്റെ സ്ഥാനം തെറിച്ചു.!
ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ഇപ്പോൾ പോർച്ചുഗൽ അവരുടെ പരിശീലകനായ ഫെർണാണ്ടോ സാൻ്റോസിനെ പുറത്താക്കിയിരിക്കുകയാണ്. മൊറോക്കോയോടുള്ള തോൽവിക്ക് പിന്നാലെ സാൻ്റോസിൻ്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതാണ്. ഇപ്പോഴതിന് സ്ഥിരീകരണം വന്നിരിക്കുകയാണ്. അവസാന മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതോടെ സാൻ്റോസും, ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധവും വഷളായിയിരുന്നു. ഇക്കാരണങ്ങൾ ഒക്കെയാണ് സാൻ്റോസിൻ്റെ പുറത്താകലിന് വഴിവെച്ചത്.


എന്ത് തന്നെയായാലും പോർച്ചുഗലിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇപ്പോൾ പടിയിറങ്ങുന്നത്. യൂറോകപ്പ്, യുവേഫ നേഷൻസ് ലീഗ് തുടങ്ങിയ കിരീടങ്ങൾ പോർച്ചുഗലിന് നേടിക്കൊടുക്കാൻ സാൻ്റോസിന് സാധിച്ചിരുന്നു. 2014ൽ ആയിരുന്നു അദ്ദേഹം പോർച്ചുഗലിൻ്റെ മാനേജർ ആയി ചുമതലയേറ്റത്.
ഇതിഹാസ പരിശീലകൻ ഹോസെ മൗറീഞ്ഞോ സാൻ്റോസിന് പകരക്കാരൻ ആയി വന്നേക്കാം എന്ന റൂമറുകളാണ് പുറത്തേക്ക് വരുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബ് റോമയുടെ പരിശീലകനാണ് മൗറീഞ്ഞോ.