European Football Foot Ball qatar worldcup Top News transfer news

ബ്രസീല്‍ മാനേജര്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കാര്‍ലോ അന്‍സലോട്ടി !!!

December 13, 2022

ബ്രസീല്‍ മാനേജര്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കാര്‍ലോ അന്‍സലോട്ടി !!!

ബ്രസീലിയന്‍ മാനേജര്‍ സ്ഥാനത്തില്‍  പെപ് ഗാർഡിയോളയ്ക്ക്  താൽപ്പര്യമില്ലാതത് മൂലം ബ്രസീലിന്റെ പരിശീലകനാകുന്ന മുൻനിര സ്ഥാനാർത്ഥികളിൽ  ഉയര്‍ന്നു വരുന്ന പേര് ഇപ്പോള്‍ റയൽ മാഡ്രിഡ് ബോസ് കാർലോ ആൻസലോട്ടിയുടേത് ആണ്.കഴിഞ്ഞയാഴ്ച ക്രൊയേഷ്യയോട് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തോറ്റതിന് ശേഷം ബ്രസീലിന്‍റെ  പരിശീലകസ്ഥാനം ടിറ്റെ രാജിവച്ചിരുന്നു.

മാഡ്രിഡിലെ നിലവിലെ സ്പെല്ലിന് ശേഷം താൻ വിരമിക്കുമെന്ന് ഇറ്റാലിയൻ തന്ത്രജ്ഞൻ അടുത്തിടെ അവകാശപ്പെട്ടിരുന്നു, എന്നാൽ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറിൽ ബ്രസീലിയൻ ഫെഡറേഷൻ  അവരുടെ പ്ലാന്‍  അവതരിപിച്ചപ്പോള്‍ അദ്ദേഹത്തിന് ജോലിയിൽ താൽപ്പര്യമുണ്ടായിരുന്നു.2024 ജൂണിൽ റയലുമായുള്ള ആൻസലോട്ടിയുടെ കരാർ അവസാനിക്കും, അതിനാൽ 18 മാസത്തിനുള്ളിൽ ഇറ്റാലിയൻ ബോസ് ബ്രസീലില്‍ ചേരാന്‍ തീരുമാനിച്ചാല്‍ ബ്രസീലിന് ഒരു ഇടക്കാല പരിശീലകനെ കണ്ടെത്തേണ്ടി വരും.

Leave a comment