2022 ഫിഫ ലോകകപ്പിൽ നിന്ന് സ്പാനിഷ് റഫറി മത്തേയു ലഹോസിനെ പറഞ്ഞയച്ചു
സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലഹോസിനെ ഫിഫ ലോകകപ്പിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് അയച്ചതായി റിപ്പോർട്ട്.ഏറെ വിവാദമായ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ചുമതല ലാഹോസായിരുന്നു.18 മഞ്ഞക്കാർഡുകള്‍ നല്കിയ അദ്ദേഹം മത്സരത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു.മത്സരശേഷം അര്ജന്ട്ടീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസും റഫറിയേ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലുള്ള 2021 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ചുമതല ലാഹോസ് ആയിരുന്നു വഹിച്ചിരുന്നത്.അദ്ദേഹം പതിവായി ലാ ലിഗ മത്സരങ്ങള്‍ നിയന്തിച്ചിരുന്നു.ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെതിരെ മൊറോക്കോയുടെ അവിസ്മരണീയമായ 1-0 വിജയത്തിന് മേൽനോട്ടം വഹിച്ച അർജന്റീനിയൻ റഫറി ഫാകുണ്ടോ ടെല്ലോയെയും ഫിഫ നാട്ടിലേക്ക് അയച്ചു.അര്‍ജന്റ്റയിന്‍ പൗരത്വം ഉള്ള ടെല്ലോ പോര്‍ച്ചുഗലിനെതിരെ ക്ഷപാതപരമായി പെരുമാറി എന്ന് ബ്രൂണോ ഫെർണാണ്ടസും പെപ്പെയും മത്സരശേഷം അഭിപ്രായപ്പെട്ടിരുന്നു.