ചെൽസിയുടെ മേസൺ മൗണ്ടിനെ റാഞ്ചാന്‍ യുവന്റസ് പദ്ധതിയിടുന്നു
ചെൽസി ഇംഗ്ലണ്ട് മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ ടീമിലെത്തിക്കാനുള്ള നീക്കം യുവന്റസ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ 23-കാരന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു, അദ്ദേഹത്തിന്റെ കരാർ 2024 വേനൽക്കാലത്ത് അവസാനിക്കും.ചെല്‍സിയിലെ അകാടെമിയില്‍ നിന്ന് പഠിച്ചിറങ്ങിയ താരം ക്ലബ് നല്കിയ 200,000 പൗണ്ട് കരാർ വിപുലീകരണം നിരസിച്ചതായി സമീപകാല റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ താരത്തിനെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമം ചെല്‍സി വീണ്ടും തുടങ്ങിയേക്കും എന്നാണ് ഇറ്റാലിയന്‍ മാധ്യമമായ കാല്സിമെര്ക്കാറ്റോ പറയുന്നത്.യുവേ കോച്ച് മാസിമിലിയാനോ അല്ലെഗ്രി ഇംഗ്ലീഷ് യുവ താരത്തിന്റെ ഒരു ആരാധകന് ആണ് എന്നും താരത്തിന്റെ സൈനിങ്ങ് നടപ്പില്‍ ആക്കുന്നതിനു വേണ്ടി അഡ്രിയൻ റാബിയോട്ട്, വെസ്റ്റൺ മക്കെന്നി, ലിയാൻഡ്രോ പരേഡസ് എന്നിവരെ വില്ക്കാന് ക്ലബ് മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നു.യുവന്റ്റസ് അല്ലാതെ താരത്തിന്റെ ഒപ്പിനു വേണ്ടി ചെല്‍സിയുടെ ചിരവൈരികള്‍ ആയ ലിവര്‍പൂളും രംഗത്ത് ഉണ്ട്.