അര്‍ജന്റ്റീനക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിനു മൂല്യമേറുന്നു
ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ, അർജന്റീന മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിന് വേണ്ടി ഒരു ബിഡ് നല്കാന് ഒരുങ്ങി ടോട്ടൻഹാം ഹോട്സ്പർ.ഗ്രഹാം പോട്ടർ, റോബർട്ടോ ഡി സെർബി എന്നിവരുടെ കീഴിൽ 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ ഈ 23-കാരൻ സീസണില്‍ മികച്ച ഫോമില്‍ ആണ് പന്ത് തട്ടുന്നത്.

മാക് അലിസ്റ്ററിന്റെ ആഭ്യന്തര ഫോം അദ്ദേഹത്തിന് അർജന്റീനയുടെ ലോകകപ്പ് ടീമിൽ ഇടം നേടിക്കൊടുത്തു, കൂടാതെ അദ്ദേഹം ലയണൽ സ്കലോനിയുടെ കീഴിൽ അര്‍ജന്റ്റീന സ്റ്റാര്‍ട്ടിങ്ങ് ഇലവനിലും അദ്ദേഹം ഇടം നേടുന്നുണ്ട്.2025 വരെ താരം ബ്രൈറ്റണില്‍ കരാറില്‍ തുടരും.താരത്തിന്റെ ലോകക്കപ്പ് ഫോം പല യൂറോപ്പിയന്‍ വമ്പന്മാരും ശ്രദ്ധ പുലര്‍ത്തി വരുന്നുണ്ട്.ഇന്റര്‍ മിലാന്,യുവന്റ്റസ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു.പരിക്ക് മൂലം ദെജാൻ കുലുസെവ്സ്കിയുടെ അഭാവത്തിൽ നല്ലൊരു അട്ടാക്കിങ്ങ് ഓപ്ഷന് തിരയുന്ന അന്റോണിയോ കോണ്ടെയും താരത്തിന്റെ പ്രകടനത്തില്‍ ഏറെ തൃപ്തന്‍ ആണ് എന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.