റോബർട്ടോ ഫിർമിനോയുടെ സേവനം നേടുന്നതിന് വേണ്ടി സൗദി അറേബ്യൻ ടീമായ അൽ-നാസര്‍ രംഗത്ത്
ലിവർപൂൾ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ടീമായ അൽ-നാസറിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്.ഏഴ് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ലിവര്‍പൂള്‍ വിടാനുള്ള സാധ്യതകള്‍ ഏറെ വര്‍ധിക്കുന്നു.താരത്തിന്റെ കരാര്‍ ഈ വേനലോടെ അവസാനിച്ചേക്കും.ലിവർപൂളിന്റെ സ്ഥിരം സ്റ്റാർട്ടർ അല്ല എന്ന വസ്തുത കണക്കില്‍ എടുക്കുകയാണെങ്കില്‍ താരത്തിനെ ടീമിലേക്ക് എത്തിക്കാം എന്ന വിശ്വാസത്തില്‍ ആണ് അൽ-നാസർ എന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാർവിൻ നൂനെസ്, ഡിയോഗോ ജോട്ട എന്നിവര്‍ ലിവര്‍പൂളില്‍ ഉള്ളിടതോള്ളം കാലം ബ്രസീലിയന്‍ താരത്തിന്റെ ആന്‍ഫീല്‍ഡ് ഭാവി അനിശ്ചിതത്വത്തിലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ള നീക്കവുമായും അൽ-നാസർ ബന്ധപ്പെട്ടിരിക്കുന്നു. താരത്തിനു വേണ്ടി കണ്ണ് തള്ളും കരാര്‍ ഓഫര്‍ നല്കിയ ക്ലബ് ഈ അടുത്തിടെ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.