ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രഡ് സാഹക്ക് വേണ്ടി അങ്കം കുറിക്കാന്‍ ഒരുങ്ങി ആഴ്സണലും ചെൽസിയും
ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രഡ് സാഹയെ സൈൻ ചെയ്യുന്നതിൽ ആഴ്സണലിനും ചെൽസിക്കും ഉറച്ച താൽപ്പര്യം നിലനില്ക്കുന്നു എന്ന് റിപ്പോര്‍ട്ട്.ഫോർവേഡ് 2015 മുതൽ പാലസിന് വേണ്ടി ബൂട്ട് അണിയുന്നുണ്ട്.443 മത്സരങ്ങളില്‍ നിന്ന് താരം ക്ലബിന് വേണ്ടി 89 ഗോളുകള്‍ നേടിയിട്ടുണ്ട്.30-കാരന്റെ കരാര്‍ ഈ സമറോടെ തീരാന്‍ ഇരിക്കുകയാണ്.

ഈ കാമ്പെയ്നിൽ ഇതുവരെ 13 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ താരം പല യൂറോപ്പിയന്‍ മുന്‍ നിര ക്ലബുകളുടെയും ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബ് ആയ ബാഴ്സലോണ താരത്തിന്റെ എജന്റുമായി കഴിഞ്ഞ സമറില്‍ ചര്‍ച്ച നടത്തിയിരുന്നു.2018 ൽ അഞ്ച് വർഷത്തെ കരാറിൽ ആണ് സാഹയും പാലസും തമ്മില്‍ ഒപ്പുവെച്ചത്.ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്ന ആഗ്രഹം ഉള്ള താരം പലപ്പോഴും ക്ലബ് വിടുന്നതിനു വേണ്ടി മുതിര്‍ന്നിരുന്നു.