European Football Foot Ball qatar worldcup Top News transfer news

കണ്ണ് തള്ളും ഓഫര്‍ നല്‍കി മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ സ്വന്തമാക്കാന്‍ ഒരുങ്ങി പിഎസ്ജി

December 13, 2022

കണ്ണ് തള്ളും ഓഫര്‍ നല്‍കി മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ സ്വന്തമാക്കാന്‍ ഒരുങ്ങി പിഎസ്ജി

ആഴ്ചയിൽ 850,000 പൗണ്ട് സാലറി ആയി നല്‍കി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായി മാർക്കസ് റാഷ്‌ഫോർഡിനെ മാറ്റാൻ പാരീസ് സെന്റ് ജെർമെയ്‌ൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ 25-കാരന്റെ നിലവിലെ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കും.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി പി‌എസ്‌ജി റാഷ്‌ഫോർഡിനെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം അറിയിച്ചിരുന്നു.ക്ലബ്ബിന്റെ പ്രസിഡന്റ് നാസർ അൽ-ഖെലൈഫി ഈ കാര്യം  സ്ഥിരീകരിക്കുകയും ചെയ്തത് ആണ്.

PSG 'willing to offer Rashford £850,000-a-week contract'

ദി മിറർ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനു ക്ലബ് നല്‍കാന്‍ ഒരുങ്ങുന്ന പാക്കേജ് വളരെ വലുത് ആണ്.താരത്തിന്‍റെ മൂല്യം കണക്കില്‍ എടുക്കുമ്പോള്‍ അവിശ്വസനീയം ആയി വരും ഈ വേതനം.എന്നാല്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം താരത്തിന്‍റെ കാലാവധി നീട്ടാന്‍ ക്ലബ് മാനേജ്മെന്റിനോട് എറിക് ടെന്‍ ഹാഗ് ആവശ്യപ്പെടുന്നുണ്ട്.അതിനാല്‍ ഈ ഡീല്‍ നടത്തുന്നതിന് വേണ്ടി പിഎസ്ജിയുടെ  പക്കല്‍ നിന്ന് കൂടുതല്‍ പ്രയത്നം നടത്തേണ്ടി  വരും.

Leave a comment