European Football Foot Ball Top News transfer news

ഓസ്ട്രിയൻ താരം കോൺറാഡ് ലൈമർ ബയേണിലേക്ക്.!

December 12, 2022

author:

ഓസ്ട്രിയൻ താരം കോൺറാഡ് ലൈമർ ബയേണിലേക്ക്.!

ആർ.ബി ലെയിപ്സിഗിൻ്റെ ഓസ്ട്രിയൻ താരമായ കോൺറാഡ് ലൈമർ ബയേൺ മ്യുണിക്കിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനായുള്ള വെർബൽ എഗ്രിമെൻ്റ് ഇതിനോടകം തയ്യാറായിട്ടുണ്ട്. വരുന്ന സമ്മറിൽ താരത്തിൻ്റെ ലെയിപ്സിഗുമായുള്ള കരാർ അവസാനിക്കുകയാണ്. അതിന് ശേഷമായിരിക്കും താരം ബയേണിലേക്ക് എത്തുക. ജനുവരിയിൽ ഈയൊരു ട്രാൻസ്ഫർ നടക്കുവാൻ സാധ്യത കുറവാണ്. 2023ൽ ജൂണിൽ ഫ്രീ ഏജൻ്റ് ആയിക്കൊണ്ട് താരത്തെ ക്ലബിൽ എത്തിക്കുവാൻ ആകും ബയേണിൻ്റെ പദ്ധതി. വർഷങ്ങളായി ബയേൺ പരിശീലകനായ നെഗെൽസ്മാൻ നോട്ടമിട്ടിരുന്ന താരമാണ് 25കാരനായ ലൈമർ.

2021ൽ നെഗെൽസ്മാൻ ബയേണിൻ്റെ കോച്ച് ആയി ചുമതലയേറ്റ സമയം തന്നെ ലൈമറിനായി ബയേൺ നടത്തിയിരുന്നു. എന്നാൽ അന്ന് ആ ഒരു ശ്രമം പരാജയപ്പെടുകയായിരുന്നു. എന്തായാലും വരുന്ന സമ്മറിൽ താരത്തെ ബയേൺ ജേഴ്‌സിയിൽ ആരാധകർക്ക് കാണുവാൻ കഴിയും.

2017ൽ ലെയിപ്സിഗിൽ എത്തിയ മിഡ്ഫീൽഡ് താരമായ ലൈമർ 113 മത്സരങ്ങളിൽ ടീമിനായി ബൂട്ട് കെട്ടിയിട്ടുണ്ട്. അതിൽ നിന്നും 7 ഗോളുകൾ നേടുവാനും താരത്തിനായി.

Leave a comment