ഐഎസ്എലില്‍ ഇന്ന് ചിരവൈരികള്‍ ആയ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും നേര്‍ക്കുന്നേര്‍
നവംബർ 11 ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികള്‍ ആയ ബെംഗളൂരു എഫ്സിയെ നേരിടും.ഐഎസഎലിലെ തന്നെ ഏറ്റവും ആവേശം ഉണര്‍ത്തുന്ന മത്സരം ആയിരിക്കും ഇത്.

തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ തോറ്റു എങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂർ എഫ്സി എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായി വിജയം നേടി കൊണ്ട് ലീഗില്‍ മികച്ച കുതിചുചാട്ടം ആണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്.നിലവില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അവര്‍.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ടോപ് ഫോറില്‍ എത്താന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞേക്കും.ബെംഗളൂരു എഫ്സി ആണെങ്കില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് വെറും രണ്ടു വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പടെ ഏഴു പോയിന്റോടെ ഒന്‍പതാം സ്ഥാനത്താണ്.മികച്ച ഫോമില്‍ ഉള്ള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കൊണ്ട് തങ്ങളുടെ ഈ തോല്‍വി പരമ്പരക്ക് ഒരു അറുതി വരുത്താന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് കൊച്ചിയിലേക്ക് ബെംഗളൂരു എഫ്സി വണ്ടി കയറുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.