എസി മിലാൻ ചെൽസിയുടെ ഹക്കിം സിയെച്ചിനായി ഓപ്പണിംഗ് ഓഫർ തയ്യാറാക്കുന്നു
ചെൽസി താരമായ ഹക്കിം സിയെച്ചിനായി എസി മിലാൻ ഒരു ഓപ്പണിംഗ് ബിഡ് നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.2020 വേനൽക്കാലത്ത് അയാക്സിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയതു മുതൽ ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗില്‍ തിളങ്ങാന്‍ താരത്തിനു കഴിഞ്ഞിട്ടില്ല. സിയെച്ചിനെ ക്ലബിലേക്ക് കൊണ്ടുവരാൻ ബ്ലൂസ് 40 മില്യൺ യൂറോ ചിലവഴിച്ചിരുന്നു.ഈ അടുത്തിടെ ചെല്‍സി നടത്തിയതില്‍ വെച്ച് ഏറ്റവും മോശം സൈനിങ്ങ് ആയിരുന്നു സിയെചിന്റെത്.

കഴിഞ്ഞ സീസണുകളില്‍ താരത്തിന്റെ ഒപ്പിനു വേണ്ടി എസി മിലാന് ശ്രമം നടത്തിയിരുന്നു എങ്കിലും ഒരു ഡീലില്‍ എത്താന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.ഈ അടുത്തിടെ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോര്‍ട്ട് പ്രകാരം മിലാൻ താരത്തിനു വേണ്ടിയുള്ള അവരുടെ ആദ്യ ഓഫർ അവതരിപ്പിക്കാൻ തയ്യാറായിരിക്കുന്നു.താരത്തിനെ ഒരു ലോണ്‍ ഡീലില്‍ സൈന്‍ ചെയ്യാന്‍ ആണ് തീരുമാനം.അതിനുശേഷം കോണ്ട്രാക്റ്റ് സ്ഥിരമാക്കിയെക്കും.എന്നാല്‍ ട്രാന്‍സ്ഫര്‍ സാധ്യം ആവണം എങ്കില്‍ സിയെച്ച് തന്റെ വേതനത്തില്‍ കുറവ് വരുത്താന്‍ സമ്മതിക്കേണ്ടി വരും.