ഇന്ത്യ ഏഷ്യാകപ്പിന് വേദിയാകില്ല; ശ്രമങ്ങൾ അവസാനിപ്പിച്ച് എ.ഐ.എഫ്.എഫ്
2027ൽ നടക്കാനിരിക്കുന്ന ഏഷ്യകപ്പ് ഫുട്ബോളിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അവസാനിപ്പിച്ചതായി എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇത്തരത്തിലുള്ള വലിയ ഇവൻ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് മുന്നെയായി നമ്മുടെ രാജ്യത്തെ ഫുട്ബോളിൻ്റെ അടിത്തറ വികസിപ്പിച്ചെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്ന് AIFFൻ്റെ എക്സിക്യൂട്ടിവ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു. ഇന്ത്യ എപ്പോഴും ഇതുപോലുള്ള വലിയ ടൂർണമെൻ്റുകളിൽ മികച്ചതും, കാര്യക്ഷമവുമായ രീതിയിൽ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഈയിടെ നടന്ന അണ്ടർ 17 വനിതാ ലോകകപ്പും അത്തരത്തിൽ ഒന്നായിരുന്നു.

എന്നാലിപ്പോൾ രാജ്യത്തെ ഫുട്ബോളിനെ താഴേത്തട്ടിൽ നിന്നും വികസിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കല്യാൺ ചോബെ വ്യക്തമാക്കി.
ഇന്ത്യ പിന്മാറിയ നിലക്ക് സൗദി അറേബ്യ ആയിരിക്കും ഈയൊരു ടൂർണമെൻ്റിന് വേദിയാകുക. കാരണം സൗദിയുടെ ബിഡ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.