അട്ടിമറി തുടരാൻ ലക്ഷ്യമിട്ട് ജപ്പാൻ; എതിരാളികൾ ക്രൊയേഷ്യ.!
ലോകകപ്പിൽ തങ്ങളുടെ അട്ടിമറി കുതിപ്പ് തുടരാൻ ലക്ഷ്യമിട്ട് ജപ്പാൻ ഇന്ന് പ്രീക്വാർട്ടർ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ ആണ് അവരുടെ എതിരാളികൾ. സ്പെയിൻ, ജർമനി എന്നീ വമ്പൻ ടീമുകളെ കീഴടക്കിക്കൊണ്ട് ഗ്രൂപ്പ് ഇയിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ടാണ് ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ 2 മുൻ ലോകചാമ്പ്യൻമാരെ അട്ടിമറിക്കുന്ന ആദ്യ ടീമാണ് ജപ്പാൻ. മറുവശത്ത് ഗ്രൂപ്പ് എഫിൽ നിന്നും മൊറോക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായിക്കൊണ്ടാണ് ക്രൊയേഷ്യയുടെ വരവ്. കരുത്തരായ ബെൽജിയത്തെ പിന്തള്ളിക്കൊണ്ട് ആയിരുന്നു ക്രൊയേഷ്യൻ കുതിപ്പ്. ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് തന്നെയാണ് ടീമിൻ്റെ കരുത്ത്. കൂടാതെ പെരിസിച്ച്, ക്രമാരിച്ച്, കൊവാസിച്ച്, ബ്രൊസോവിച്ച് തുടങ്ങിയ പ്രഗത്ഭരായ താരങ്ങളും അവർക്കൊപ്പമുണ്ട്. എന്നിരുന്നാലും ജപ്പാൻ അതിലും വലിയ വമ്പന്മാരെ കീഴടക്കിയിട്ടുള്ളവർ ആയതുകൊണ്ട് തന്നെ ക്രൊയേഷ്യ കരുതിയെ കളത്തിലിറങ്ങു.

ബ്രസീൽ-സൗത്ത് കൊറിയ മത്സരത്തിലെ വിജയികളെയാവും ഇന്നത്തെ മത്സര വിജയികൾ ക്വാർട്ടർ ഫൈനലിൽ നേരിടുക. എന്തായാലും അട്ടിമറി കുതിപ്പ് തുടരാൻ ജപ്പാന് കഴിയുമോ.. അതോ ക്രൊയേഷ്യ അതിന് തടയിടുമോ എന്നെല്ലാം നമുക്ക് കാത്തിരുന്നു കാണാം.