EPL 2022 European Football Foot Ball qatar worldcup Top News transfer news

അര്‍ജന്‍റ്റയിന്‍ വിങ്ങ്ബാക്ക് മാർക്കോസ് അക്യുനയേ പ്രീമിയര്‍ ലീഗിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി വൂള്‍വ്സ്

December 1, 2022

അര്‍ജന്‍റ്റയിന്‍ വിങ്ങ്ബാക്ക് മാർക്കോസ് അക്യുനയേ പ്രീമിയര്‍ ലീഗിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങി വൂള്‍വ്സ്

സെവിയ്യ ഡിഫൻഡർ മാർക്കോസ് അക്യുനക്ക് പ്രീമിയര്‍ ലീഗ് കളിക്കാനുള്ള ക്ഷണം ഉടന്‍ തന്നെ ലഭിക്കാനുള്ള സാധ്യത.താരത്തിന്‍റെ മുന്‍ മാനേജര്‍ ആയ ജൂലൻ ലോപെറ്റെഗി താരത്തിനെ പ്രീമിയര്‍ ലീഗ് വമ്പന്മാരായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുകയാണ്.പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനത്തുള്ള വൂള്‍വ്സില്‍ പെട്ടെന്ന് ഒരു മാറ്റം കൊണ്ട് വരുക എന്നതാണ്  ലോപെറ്റെഗിയുടെ ലക്ഷ്യം.

Wolves among clubs interested in Marcos Acuna?

അതിനുവേണ്ടി ഈ  ജനുവരി വിന്‍ഡോയില്‍  വലിയ ഒരു ട്രാന്‍സ്ഫര്‍ തുക തന്നെ ചിലവഴിക്കാന്‍ ആണ് വൂള്‍വ്സ്.നാച്ചോ, മരിയാനോ ഡയസ് ഉള്‍പ്പെടുന്ന താരങ്ങളെ കൊണ്ടുവരാന്‍ ജൂലൻ ലോപെറ്റെഗി ലക്ഷ്യം ഇടുന്നുണ്ട്.ഇപ്പോഴത്തെ സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്‍റ്റയിന്‍ വിംഗ് ബാക്ക് ആയ അക്കൂനയേയും ജൂലൻ ലോപെറ്റെഗി ലക്ഷ്യമിടുന്നുണ്ട്.തന്‍റെ മുന്‍ കോച്ചുമായി ഒരു വട്ടം കൂടി കളിക്കാനുള്ള അവസരം താരം സ്വീകരിക്കാന്‍ ആണ് സാധ്യത.2020 സെപ്റ്റംബർ മുതൽ സെവിയക്ക് വേണ്ടി കളിക്കുന്ന താരം 92 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

 

 

Leave a comment