ഫെബ്രുവരിയോടെ തന്റെ തീരുമാനം അറിയിക്കാം എന്ന് വെളിപ്പെടുത്തി സെർജിയോ ബുസ്ക്വെറ്റ്സ്
ബാഴ്സലോണ മിഡ്ഫീൽഡർ സെർജിയോ ബുസ്ക്വെറ്റ്സ് തന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി. സാവിയുടെ കീഴില്‍ ഇപ്പോഴും ആദ്യ ഇലവനില്‍ താരം കളിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിനെ പറഞ്ഞുവിടാന്‍ ആണ് ക്ലബ് ആഗ്രഹിക്കുന്നത്.എന്നാല്‍ തന്റെ മിഡ്ഫീല്‍ഡ് ജനറലിനെ അടുത്ത സീസണിലും കൂടി കളിപ്പിക്കാന്‍ ആണ് സാവിയുടെ തീരുമാനം.

അമേരിക്കന്‍ ലീഗിലേക്ക് മാറാന്‍ ആണ് സ്പാനിഷ് താരത്തിന്റെ ആഗ്രഹം.2022 ലോകകപ്പിനിടെ മാധ്യമങ്ങളോട് സംസാരിച്ച ബുസ്ക്കറ്റസ് താന്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല എന്ന് അറിയിച്ചിരിക്കുന്നു.താന്‍ ഇപ്പോഴും ക്ലബിന് വേണ്ടി കളിക്കും എന്നും കാര്യങ്ങള്‍ എങ്ങനെ മുന്നേറും എന്ന് കണ്ടറിഞ്ഞതിനു ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്ന് താരം വെളിപ്പെടുത്തി.ഒരു ഫെബ്രവരി ആവുമ്പോഴേക്കും താരം തന്റെ തീരുമാനം പരസ്യമായി അറിയിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു.