EPL 2022 European Football Foot Ball qatar worldcup Top News transfer news

ജൂഡ് ബെലിംഗ്ഹാമിന് ബദല്‍ ഓപ്ഷനായി അര്‍ജന്‍റ്റയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്‌

December 1, 2022

ജൂഡ് ബെലിംഗ്ഹാമിന് ബദല്‍ ഓപ്ഷനായി അര്‍ജന്‍റ്റയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്‌

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ബദൽ ഓപ്ഷനായി ബെൻഫിക്ക മിഡ്ഫീൽഡറായ അര്‍ജന്‍റ്റയിന്‍ താരം എൻസോ ഫെർണാണ്ടസിനെ സൈന്‍ ചെയ്യാന്‍  റയൽ മാഡ്രിഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഔറേലിയൻ ചൗമേനിയെ സൈൻ ചെയ്തതിന് ശേഷം, അടുത്ത വേനൽക്കാലത്ത് റയൽ മാഡ്രിഡ് അവരുടെ മധ്യനിരയെ ശക്തിപ്പെടുത്താൻ ഇപ്പോഴും താൽപ്പര്യപ്പെടുന്നു.

Manchester United eye Enzo Fernandez after missing out in summer

ഇംഗ്ലണ്ട് താരം ജൂഡ് ബെലിംഗ്ഹാമിനെ അടുത്ത സീസണില്‍ സൈന്‍ ചെയ്യുക എന്ന ലക്ഷ്യത്തില്‍ ആണ് പ്രസിഡന്റ്‌  പെരെസ് ഇപ്പോള്‍.ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവയെല്ലാം ഇംഗ്ലണ്ട് ഇന്റർനാഷണല്‍ താരത്തിനു പിന്നില്‍ ഉണ്ട്.അതിനാല്‍ മറ്റ് ഓപ്ഷനുകള്‍ റയല്‍ തിരക്കുന്നുണ്ട്.ഈ ലോകക്കപ്പില്‍ താരത്തിന്‍റെ പ്രകടനം പല മുന്‍നിര ക്ലബുകളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.മെക്സിക്കോക്ക് എതിരെയുള്ള മത്സരത്തില്‍  നേടിയ  ഗോള്‍  ആണ് താരത്തിന്‍റെ ലോകക്കപ്പിലെ ആദ്യ ഗോള്‍.2027 ജൂൺ വരെയാണ് താരം ബെന്‍ഫിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Leave a comment