ലോകക്കപ്പിലെ പ്രകടനത്തോടെ മുഹമ്മദ് കുഡൂസിന്റെ മൂല്യമേറുന്നു
ഘാന ടീമിന് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് കുഡൂസിന്റെ സൈനിന് വേണ്ടി യൂറോപ്പില്‍ പിടിവലി.താരത്തിന്റെ ട്രാന്‍സ്ഫര്‍ സാഗയില്‍ ലിവര്‍പൂള്‍ ഏറെ ദൂരം മുന്നോട്ട് എത്തി എങ്കിലും ഇപ്പോള്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും താരത്തിന്റെ കാര്യത്തില്‍ താല്പര്യം അറിയിച്ചിട്ടുണ്ട്.2020 മുതല്‍ അയാക്സിന് വേണ്ടി കളിക്കുന്ന താരം ഈ ലോകകപ്പില്‍ രണ്ടു ഗോള്‍ നേടിയിട്ടുണ്ട്.

സൗത്ത് കൊറിയക്കെതിരെ ഇരട്ട ഗോള്‍ നേടിയതോടെ താരത്തിന്റെ മൂല്യം വളരെ ഏറെ വര്‍ധിച്ചിട്ടുണ്ട്.അയാകസുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ബാഴ്സയുടെ കായിക സംവിധായകൻ ജോർഡി ക്രൈഫ് താരത്തിന്റെ സൈനിങ്ങ് ലക്ഷ്യമാക്കി തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് മുണ്ടോ ഡിപ്പോര്‍ട്ടിവോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഒരു വലിയ ട്രാന്‍സ്ഫര്‍ ഫീ നല്കിയാല് മാത്രമേ താരത്തിനെ വില്ക്കാന് അയാക്സ് തയ്യാറാവൂ എന്നാണ് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.എന്ത് വില കൊടുത്തും താരത്തിനെ സൈന്‍ ചെയ്യാന്‍ ആണ് മാഡ്രിഡ് പ്രസിഡന്റ് പെരെസ് പദ്ധതിയിടുന്നത് എന്ന് സ്പാനിഷ് ദിനപത്രമായ എല്‍ നാഷണലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.