Foot Ball qatar worldcup Top News

ന്യൂനോ മെൻ്റസും, ബെൻ വൈറ്റും ലോകകപ്പിൽ നിന്നും പുറത്ത്.!

December 1, 2022

author:

ന്യൂനോ മെൻ്റസും, ബെൻ വൈറ്റും ലോകകപ്പിൽ നിന്നും പുറത്ത്.!

നിലവിൽ ലോകകപ്പിൻ്റെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞ 2 ടീമുകളാണ് പോർച്ചുഗലും ഇംഗ്ലണ്ട്. എന്നാൽ ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ ഇരുടീമുകൾക്കും അവരുടെ ഓരോ താരങ്ങളെ വീതം നഷ്ടമായിട്ടുണ്ട്. പോർച്ചുഗലിൻ്റെ ലെഫ്റ്റ് വിങ്ബാക്ക് താരം ന്യൂനോ മെൻ്റസും, ഇംഗ്ലണ്ടിൻ്റെ സെൻ്റർ ബാക്ക് താരം ബെൻ വൈറ്റുമാണ് ലോകകപ്പിൽ നിന്നും പുരത്തായിട്ടുള്ളത്.

കഴിഞ്ഞ ഉറുഗ്വായുമായുള്ള മത്സരത്തിൽ തുടയ്ക്ക് ഏറ്റ പരിക്ക് മൂലമാണ് ന്യൂനോ മെൻ്റസ് സ്ക്വാഡിൽ നിന്നും പുറത്തുപോയത്.

പോർച്ചുഗലിന് വേണ്ടി മികച്ച പ്രകടനമായിരുന്നു പി.എസ്.ജി താരമായ ന്യൂനോ പുറത്തെടുത്തിരുന്നത്. എന്തായാലും അവർക്ക് ഇതൊരു തിരിച്ചടിയാണെന്നുള്ള കാര്യത്തിൽ വലിയ സംശയമൊന്നുമില്ല. ന്യൂനോയുടെ അഭാവത്തിൽ ബൊറൂസിയയുടെ റാഫേൽ ഗുറെയ്റോ ആയിരിക്കും വരും മത്സരങ്ങളിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കളിക്കുക.

വ്യക്തിഗത കാരണങ്ങൾ കൊണ്ടാണ് ആഴ്സനൽ താരമായ ബെൻ വൈറ്റ് ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്നും ഒഴിവാക്കുന്നത്. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.

എന്തായാലും ഇംഗ്ലണ്ടിന് ഇതൊരു തിരിച്ചടിയാകാൻ സാധ്യത കുറവാണ്. കാരണം, കഴിഞ്ഞ 3 മത്സരങ്ങളിലും സൗത്ത് ഗേറ്റ് താരത്തിനെ സബ്സ്റ്റിറ്റ്യൂട്ട് ആയിപോലും കളത്തിലിറക്കിയിരുന്നില്ല. മഗ്വയർ, സ്റ്റോൺസ്, ഡയർ തുടങ്ങിയ മികച്ച സെൻ്റർ ബാക്ക് താരങ്ങൾ ഉള്ളതുകൊണ്ട് തന്നെ വൈറ്റിൻ്റെ പടിയിറക്കം അവരെ പ്രതിസന്ധിയിൽ ആക്കുവാൻ സാധ്യതയില്ല. താരം ഖത്തറിലേക്ക് തിരികെ എത്തില്ലെന്ന് ആണ് അറിയുവാൻ കഴിയുന്നത്.

എന്തായാലും പ്രീക്വാർട്ടറിൽ കടന്ന ഇംഗ്ലണ്ടിനും, പോർച്ചുഗലിനും ഇനി ഈ രണ്ടു താരങ്ങളുടെ സേവനം ലഭ്യമാകില്ല എന്നുള്ളളത് അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ പകരുന്ന വാർത്തയാണ്.

Leave a comment