കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്സർലൻഡ്
ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കളം നിറഞ്ഞ് കളിച്ച കാമറൂണിനെ ഒറ്റ ഗോളിന് വീഴ്ത്തി സ്വിറ്റ്സർലൻഡ്. 48ാം മിനിറ്റില്‍ നേടിയ ഒരു ഗോളിന്റെ മകവില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജയവും മൂന്ന് പോയിന്റും സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വൺ ക്ലബ് സ്ട്രൈക്കറും സ്വിസ് ആരാധകരുടെ ഇഷ്ട താരവുമായ ബ്രീൽ എംബോളോയുടെ വകയാണു വിജയഗോള്‍.
കാമറൂണില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് സ്വിറ്റസര്‍ലന്‍ഡിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഗോള്‍ നേടിയ എംബോള. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതല്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ മുന്നേറ്റങ്ങളെ തടഞ്ഞ് യോന്‍ സമ്മറിന്റെ മിന്നല്‍ സേവുകളും പലപ്പോഴും അപകടം ഒഴിവാക്കിയ സ്വിസ് പ്രതിരോധവുമാണ് കമറൂണിനെ വിജയത്തിൽ നിന്നും തടഞ്ഞത്. പത്താം മിനിറ്റില്‍ ഗോളെന്ന് ഉറച്ച കാമറൂണിന്റെ നീക്കത്തെ സ്വിസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റി. റീബൗണ്ടില്‍ കാമറൂണ്‍ താരത്തിന്റെ ഷൂട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.