ലൗത്താരോ മാർട്ടിനെസ് നേടിയ ഗോൾ ഓഫ്സൈഡ് ആയിരുന്നില്ലേ.? വിവാദം കൊഴുക്കുന്നു.!
ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ അർജൻ്റീന ഇന്നലെ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാലിപ്പോൾ ഈയൊരു മത്സരത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. മത്സരത്തിൻ്റെ 28ആം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസ് ഗോൾ നേടിയിരുന്നു. എന്നാൽ വാറിൻ്റെ സഹായത്തോടെ റഫറി ഈയൊരു ഗോൾ നിഷേധിക്കുകയായിരുന്നു. എന്നാൽ അത് ഓഫ്സൈഡ് ആയിരുന്നില്ല എന്നതരത്തിലുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് കൊഴുത്തുകൊണ്ടിരിക്കുകയാണ്.

അത് തെളിയിക്കാൻ പോന്ന ചിത്രങ്ങൾ സഹിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാർട്ടിനെസിൻ്റെ തൊട്ടരികിൽ ഉള്ള ഡിഫൻഡറെ മാത്രമാണ് റഫറി ഓഫ്സൈഡ് നിർണയത്തിനായി പരിഗണിച്ചതെന്നും അതിലും പിന്നിലായി നിന്ന ലെഫ്റ്റ് ബാക്ക് താരത്തെ പരിഗണിച്ചിട്ടില്ല എന്നുമാണ് വാദഗതികൾ. ഈയൊരു ലെഫ്റ്റ്ബാക്ക് താരത്തെ പരിഗണിച്ചിരുന്നെങ്കിൽ മാർട്ടിനെസ് ഓഫ്സൈഡ് ആകുമായിരുന്നില്ല. അങ്ങനെയെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു എന്നൊക്കെയാണ് പലരും വിലയിരുത്തുന്നത്. എന്തായാലും സൗദിക്കെതിരെ ഉള്ള തോൽവി ടീമിനെയാകെ തളർത്തിയിട്ടുണ്ട്. വരും മത്സരങ്ങളിൽ അർജൻ്റീനയ്ക്ക് മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.