Foot Ball qatar worldcup Top News

അമീൻ ഹാരിറ്റിന് ലോകകപ്പ് നഷ്ടമാവും.!

November 15, 2022

author:

അമീൻ ഹാരിറ്റിന് ലോകകപ്പ് നഷ്ടമാവും.!

മൊറോക്കൻ താരം അമീൻ ഹാരിറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം മൊണാക്കോയുമായി നടന്ന ലോകകപ്പിന് മുൻപുള്ള അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മാർസെയ്യി താരമായ ഹാരിറ്റ്, മൊണാക്കോ പ്രതിരോധതാരവുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. തുടർന്ന് കാൽമുട്ടിന് സാരമായി പരിക്കേറ്റ ഹാരിറ്റിനെ സ്ട്രക്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. എന്തായാലും പ്രധാനപ്പെട്ടൊരു താരത്തിനെ നഷ്ടപ്പെട്ടത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. സ്വന്തം ഹാഫിൽ നിന്നും നീട്ടി നൽകിയ ലോങ് പാസ് ഒടിയെടുക്കാൻ ശ്രമിക്കവേയാണ് മൊണാക്കോ താരത്തിൻ്റെ കാലുമായി ഹാരിറ്റിൻ്റെ മുട്ട് കൂട്ടിയിടിച്ചത്.

സാരമായി പരിക്കേറ്റ താരത്തിന് ഇനി ലോകകപ്പിൽ കളിക്കാൻ ആവില്ല. ചിലപ്പോൾ ദീർഘ നാളത്തെ വിശ്രമം വേണ്ടി വന്നേക്കാം. എന്തായാലും എത്രയും പെട്ടെന്ന് താരത്തിന് കളികളത്തിലേക്ക് തിരിച്ചുവരാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a comment