ഒന്നാം സ്ഥാനം നിലനിർത്താൻ ഗണ്ണേഴ്സ്; എതിരാളികൾ വോൾവ്സ്.!
പ്രീമിയർ ലീഗിൽ ഇന്ന് ടേബിളിൻ്റെ തലപ്പത്ത് ഉള്ള ആഴ്സനൽ വോൾവെറാംപ്ടൺ വാണ്ടെറേഴ്സിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1.15 ന് ആരംഭിക്കുന്ന മത്സരത്തിൽ വോൾവ്സ് ആതിഥേയത്വം വഹിക്കും. മോളിന്യുയെക്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ഗണ്ണേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ 3 പോയിൻ്റ് നേടുവാൻ വേണ്ടി മാത്രം ആയിരിക്കും അർട്ടേറ്റയും സംഘവും ഇന്ന് കളത്തിലിറങ്ങുക. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമായത് കൊണ്ടുതന്നെ വിജയത്തോടെ അവസാനിപ്പിക്കാൻ ആകും ഇരു ടീമുകളുടെയും ശ്രമം. പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ഗണ്ണേഴ്സിനായി കളത്തിലിറങ്ങും. ഇന്ന് സിറ്റി വിജയിക്കുകയും ഗണ്ണേഴ്സിന് തോൽവി രുചിക്കുകയും ചെയ്താൽ അത് അവരുടെ ഒന്നാംസ്ഥാനം നഷ്ടപ്പെടുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ രണ്ടും കൽപ്പിച്ച് ആകും അവർ വോൾവ്സിനെ നേരിടാൻ എത്തുക.

മറുവശത്ത് വോൾവ്സ് അത്ര നല്ല നിലയിൽ അല്ല പോയിക്കൊണ്ടിരിക്കുന്നത്. 19 മത്സരങ്ങളിൽ നിന്നും വെറും 10 പോയിൻ്റ് ആണ് അവർക്ക് ഇതുവരെ നേടാനായത്. നിലവിൽ 19ആം സ്ഥാനത്താണ് അവർ ഉള്ളത്. തരംതാഴ്ത്തലിനെ അതിജീവിക്കണമെങ്കിൽ അവർക്ക് ടേബിളിൽ മുന്നോട്ട് കയറിയെ മതിയാകൂ. അതുകൊണ്ടുതന്നെ പൊരുതാൻ ഉറച്ചാവും വോൾവ്സും ഇറങ്ങുക. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.