European Football Foot Ball qatar worldcup Top News

നെതർലാൻഡ്സും ഒരുങ്ങിത്തന്നെ; സ്ക്വാഡ് തയ്യാർ.!

November 11, 2022

author:

നെതർലാൻഡ്സും ഒരുങ്ങിത്തന്നെ; സ്ക്വാഡ് തയ്യാർ.!

ഖത്തർ ലോകകപ്പിനായുള്ള 26 അംഗ ലോകകപ്പ് സ്ക്വാഡിനെ അനൗൺസ് ചെയ്ത് നെതർലൻഡ്സ്. കുറച്ചു നാളുകളായി പരിക്കേറ്റ് പുറത്തായിരുന്ന ബാർസ താരം മെംഫിസ് ഡിപേയും സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. ഏതു ടീമിനെയും ഭയപ്പെടുത്തുന്ന ഒരു സ്ക്വാഡുമായാണ് കോച്ച് ലൂയിസ് വാൻ ഗാൽ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. മുൻ പി.എസ്.ജി താരവും നിലവിൽ റോമയുടെ മിഡ്ഫീൽഡറുമായ ഗിനി വൈനാൾഡമാണ് സ്ക്വാഡിലെ പ്രധാന അഭാവം.

എന്തായാലും നമുക്ക് അവരുടെ സ്ക്വാഡിലേക്ക് ഒന്നു കടക്കാം;

•GOALKEEPERS: Justin Bijlow, Andries Noppert, Remko Pasveer;

•DEFENDERS: Virgil Van Dijk, Nathan Ake, Daley Blind, Jurrien Timber, Denzel Dumfries, Stefan De Vrij, Matthijs De Ligt, Tyrell Malacia, Jeremie Frimpong;

•MIDFIELD: Frenkie De Jong, Steven Berghuis, Davy Klassen, Teun Koopmeiners, Cody Gakpo, Marten De Roon, Kenneth Taylor, Xavi Simons;

•FORWARDS: Memphis Depay, Steven Bergwijn, Vincent Janssen, Luuk De Jong, Noah Lang, Wout Weghorst.

ഇതാണ് ഇത്തവണ വാൻ ഗാലിനൊപ്പം കിരീട മോഹവുമായി ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്ന നെതർലൻഡ്സ് സ്ക്വാഡ്. 2010ലെ റണ്ണേഴ്സ്അപ്പും, 2014ലെ മൂന്നാം സ്ഥാനക്കാരും ആയ ഓറഞ്ച് പടയ്ക്ക് പക്ഷേ 2018ലെ ലോകകപ്പിൽ യോഗ്യത ലഭിച്ചിരുന്നില്ല. അതിൻ്റെ ക്ഷീണം ഇത്തവണ തീർക്കുവാൻ ഉറച്ചാവും അവർ ഖത്തറിലേക്ക് എത്തുന്നത്. 2010ലും 2014ലും കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിൽ ഒതുക്കാൻ ആകും നെതർലൻഡ്സ് ശ്രമിക്കുക. വാൻ ഡെയ്ക്ക്, ഡിലിറ്റ്, ഡിജോങ്, ഡിപെയ് തുടങ്ങി സ്ക്വാഡിലെ ഭൂരിഭാഗം കളിക്കാരും യൂറോപ്പിലെ കളരിയിൽ സ്വന്തം പേര് തെളിയിച്ചവരാണ്. യുവതാരം സാവി സിമോൺസിൻ്റെ സാന്നിധ്യവും അവർക്ക് കരുത്ത് പകരും. എന്തായാലും ഓറഞ്ച് പടയ്ക്ക് ഇത്തവണ കപ്പുമായി മടങ്ങാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment