Foot Ball qatar worldcup Top News

ലോകകപ്പിൽ താൻ ധരിക്കാൻ പോകുന്ന ജേഴ്സി നമ്പർ വെളിപ്പെടുത്തി ഒട്ടാമെൻ്റി.!

November 11, 2022

author:

ലോകകപ്പിൽ താൻ ധരിക്കാൻ പോകുന്ന ജേഴ്സി നമ്പർ വെളിപ്പെടുത്തി ഒട്ടാമെൻ്റി.!

ഖത്തർ ലോകകപ്പിന് ഇനി വെറും 9 ദിവസം മാത്രം കാത്തിരുന്നാൽ മതിയാകും. വമ്പൻ ടീമുകൾ എല്ലാവരും തന്നെ അവരവരുടെ സ്ക്വാഡുകൾ ഇതിനോടകം അനൗൺസ് ചെയ്തുകഴിഞ്ഞു. എന്നാൽ അർജൻ്റൈൻ ടീമിൻ്റെ വാർത്തകൾ ഒന്നുംതന്നെ ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല. ലോ സെൽസോ ലോകകപ്പിന് ഉണ്ടാകില്ല എന്ന ദുഃഖവാർത്ത മാത്രമാണ് അർജൻ്റൈൻ ആരാധകർക്ക് കേൾക്കുവാൻ കഴിഞ്ഞത്. എന്തായാലും മറ്റു പ്രധാന താരങ്ങൾ എല്ലാവരും തന്നെ സ്‌കലോണിയുടെ ലിസ്റ്റിൽ ഉണ്ടാകുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. അതിൽ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അർജൻ്റൈൻ ഡിഫൻസിലെ വൻമതിലായ നിക്കോളാസ് ഒട്ടാമെൻ്റി. ഇപ്പോഴിതാ ലോകകപ്പിൽ താൻ അണിയാൻ പോകുന്ന ജേഴ്സിയുടെ നമ്പർ എത്രയെന്ന് ആരാധകരോട് ഒട്ടാമെൻ്റി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ അർജൻ്റൈൻ മാധ്യമായ TyC സ്പോർട്സ് ആണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021ൽ ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെൻ്റിൽ ധരിച്ച 19ആം നമ്പർ ജേഴ്സി തന്നെയാകും താൻ ഖത്തറിലും ധരിക്കുക എന്നാണ് ഒട്ടാമെൻ്റി പറഞ്ഞിരിക്കുന്നത്.

ഈയൊരു ടൂർണമെൻ്റിൽ കിരീടം നേടുവാൻ അർജൻ്റീനയ്ക്ക് സാധിച്ചിരുന്നു. ഒരുപക്ഷേ അതുകൊണ്ടാവാം താരം അതേ ജേഴ്സിനമ്പർ തന്നെ ഖത്തറിലും ധരിക്കാൻ ഒരുങ്ങുന്നത്. വരുന്ന ഞായറാഴ്ച ബെനഫിക്കയ്ക്ക് ലീഗ് മത്സരമുണ്ട്. അതിന് ശേഷം താരം അബുദാബിയിൽ നാഷണൽ ടീമിനൊപ്പം ചേരും. തുടർന്ന് യു.എ.ഇ ദേശീയ ടീമുമായുള്ള സന്നാഹ മത്സരത്തിന് ശേഷം നവംബർ 16 ന് അർജൻ്റീന ഖത്തറിലേക്ക് പറക്കും.

Leave a comment