മെസ്സി പി.എസ്.ജിക്കൊപ്പം പരിശീലനം പുനരാരംഭിച്ചു.!
അർജൻ്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സി ലീഗ് വണ്ണിലെ ലോറിയെൻ്റിനെതിരായ മത്സരത്തിൽ പി.എസ്.ജി നിരയിൽ ഉണ്ടായിരുന്നില്ല. നേരിയ പരിക്കിനെ തുടർന്ന് പി.എസ്.ജി താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാൽ മെസ്സി ഇപ്പോൾ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എങ്കിൽ പോലും ഞായറാഴ്ച ഓക്സെറെയുമായുള്ള പി.എസ്.ജിയുടെ മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്തായാലും ഈയൊരു മത്സരത്തിന് ശേഷം മെസ്സി അബുദാബിയിലേക്ക് പറക്കും. തുടർന്ന് അർജൻ്റൈൻ നാഷണൽ ടീമിനൊപ്പം ചേരും. അവിടെ 16ആം തീയതി യു.എ.ഇ ദേശീയ ടീമുമായി അർജൻ്റീന സന്നാഹ മത്സരം കളിക്കുന്നുണ്ട്. അതിന് ശേഷം നവംബർ 16ന് തന്നെ ആയിരിക്കും അർജൻ്റീന ഖത്തറിലേക്ക് തിരിക്കുക. നവംബർ 22ന് സൗദി അറേബ്യയുമായാണ് അർജൻ്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം.






































