മോൻസയെ കീഴടക്കി ടേബിളിൽ രണ്ടാം സ്ഥാനം കൈക്കലാക്കി ലാസിയോ.!
സീരി എയിൽ മോൻസയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ലാസിയോ. രണ്ടാം പകുതിയിൽ പകരക്കാരൻ ആയി കളത്തിലിറങ്ങിയ അർജൻ്റൈൻ യുവതാരം ലൂക്കാ റൊമേറോയാണ് ലാസിയോയ്ക്ക് വിജയഗോൾ നേടിക്കൊടുത്തത്. ആദ്യപകുതി ഗോൾ രഹിതമായിരുന്നു. മികച്ച അവസരങ്ങൾ ലാസിയോ തുറന്നെടുത്തെങ്കിലും ഗോൾ മാത്രം വീണില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് റൊമേറോയുടെ ഗോൾ പിറക്കുന്നത്. 69ആം മിനിറ്റിൽ ടോമ ബാസിച്ചിൻ്റെ ക്രോസിൽ നിന്നും ഗോൾ നേടുവാനുള്ള പെഡ്രോയുടെ ശ്രമം വെറോണ കീപ്പർ തട്ടിയകറ്റി. എന്നാൽ റീബൗണ്ട് വന്ന പന്ത് റൊമേറോ ഒരു മികച്ച ഫിനിഷിലൂടെ വലയിലാക്കുകയായിരുന്നു. എന്നാൽ അതിന് ശേഷം ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. അങ്ങനെ ഒടുവിൽ 1-0 എന്ന സ്കോറിന് ലാസിയോ വെറോണയെ മറികടക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഗോൾ വ്യത്യാസത്തിൽ എസി മിലാനെ പിന്നിലാക്കിക്കൊണ്ട് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറുവാനും ലാസിയോക്ക് സാധിച്ചു. 14 മത്സരങ്ങളിൽ നിന്നും 30 പോയിൻ്റാണ് അവരുടെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 13 പോയിൻ്റ് നേടിയ മോൻസ 15 ആം സ്ഥാനത്താണ്.