European Football Foot Ball qatar worldcup Top News

പോർച്ചുഗലും തയ്യാർ; താരസമ്പന്നമായ സ്ക്വാഡ് ഇതാ….!!

November 11, 2022

author:

പോർച്ചുഗലും തയ്യാർ; താരസമ്പന്നമായ സ്ക്വാഡ് ഇതാ….!!

ഖത്തർ ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഓരോ നാഷണൽ ടീമിലും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി ടീമുകൾ ഇതിനോടകം തന്നെ അവരവരുടെ സ്ക്വാഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും തങ്ങളുടെ സ്ക്വാഡ് അനൗൺസ് ചെയ്തിട്ടുണ്ട്. പരമാവധി എണ്ണമായ 26 അംഗങ്ങൾ ഉൾകൊള്ളുന്ന സ്ക്വാഡിനെയാണ് പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.

എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്നു പരിശോധിക്കാം;

•GOAL KEEPERS: Rui Patrício, Diogo Costa, José Sá;

DEFENDERS: João Cancelo, Diogo Dalot, Pepe, Rúben Dias, Danilo Pereira, António Silva, Nuno Mendes, R Guerreiro;

MIDFIELDERS: William Carvalho, Rúben Neves, Palhinha, Bruno Fernandes, Vitinha, Otávio, Matheus Nunes, Bernardo Silva, João Mário;

FORWARDS: Cristiano Ronaldo, João Félix, Rafael Leão, Ricardo Horta, André Silva, Gonçalo Ramos.

ഇതാണ് താര സമ്പന്നമായ പോർച്ചുഗീസ് സ്ക്വാഡ്. പരിക്കേറ്റ് നേരത്തെ തന്നെ ലോകകപ്പിൽ നിന്നും പുറത്തായ ഡിയേഗോ ജോട്ടയാണ് സ്ക്വാഡിലെ പ്രധാന അഭാവം. എന്നിരുന്നാലും മികച്ചൊരു സ്ക്വാഡിനെ തന്നെയൊരുക്കാൻ കോച്ച് ഫെർണാണ്ടോ സാൻ്റോസിന് സാധിച്ചിട്ടുണ്ട്. ടീമിലെ എല്ലാവരും തന്നെ യൂറോപ്പിലെ ടോപ് ഡിവിഷൻ ലീഗുകളിൽ കളിച്ചുതെളിഞ്ഞവർ. ഗോൾവലയം മുതൽ ഡിഫൻസ്, മിഡ്ഫീൽഡ്, മുന്നേറ്റം തുടങ്ങി എല്ലായിടത്തും സൂപ്പർ താരങ്ങളാൽ സമ്പന്നമായ ടീം എന്നുതന്നെ പറയാം. എല്ലാത്തിനുമപ്പുറം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം. ഇതെല്ലാമാണ് പോർച്ചുഗലിനെ വ്യത്യസ്തരാക്കുന്നത്. പ്രായം 37 പിന്നിട്ട റൊണാൾഡോയ്ക്ക് ഇത് അവസാന വേൾഡ്കപ്പ് ആയിരിക്കും. അതുകൊണ്ടുതന്നെ കിരീടത്തിനായി ഏതറ്റം വരെയും പൊരുതാൻ ഉറച്ചാവും പോർച്ചുഗീസ് പട ഖത്തറിലേക്ക് തിരിക്കുക. ഉറുഗ്വായ്, ഘാന, സൗത്ത് കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗലിൻ്റെ സ്ഥാനം. എന്തായാലും റൊണാൾഡോയും സംഘവും ഖത്തറിൽ വിജയക്കൊടി പാറിക്കുമോയെന്ന് നമുക്ക് കാത്തിരുന്നുകാണാം.

Leave a comment