Foot Ball qatar worldcup Top News

ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് പോളണ്ടും, മൊറോക്കോയും, കാമറൂണും.!

November 10, 2022

author:

ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് പോളണ്ടും, മൊറോക്കോയും, കാമറൂണും.!

ഖത്തർ ലോകകപ്പ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓരോ ടീമുകളും അവരുടെ സ്ക്വാഡ് നിർണ്ണയിക്കുന്നതിൻ്റെ തിരക്കിലാണ്. ബ്രസീൽ, ഫ്രാൻസ്, ജർമനി, ഡെന്മാർക്ക്, ക്രൊയേഷ്യ, ബെൽജിയം, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാർ എല്ലാവരും അവരുടെ സ്ക്വാഡുകൾ ഇതിനോടകം തന്നെ അനൗൺസ് ചെയ്ത് കഴിഞ്ഞു. ഇപ്പോഴിതാ കാമറൂൺ, മൊറോക്കോ, പോളണ്ട് തുടങ്ങിയ ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് നടത്തിയിട്ടുണ്ട്. നമുക്ക് അവരുടെ സ്ക്വാഡുകൾ ഒന്ന് പരിശോധിക്കാം;

•കാമറൂൺ

ഇതാണ് ഇത്തവണ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്ന കാമറൂൺ സ്ക്വാഡ്. ബയേണിൻ്റെ മുന്നേറ്റനിര താരം ചോപ്പോ മോട്ടിങ്ങിലാണ് കാമറൂൺ ടീമിൻ്റെ പ്രതീക്ഷകൾ. ടീമിലെ ഏറ്റവും ശ്രദ്ധേയ താരവും മോട്ടിങ് തന്നെയാണ്. കൂടാതെ അബൂബക്കർ, എംബ്യുമ, ഗോൾകീപ്പർ ഒനാന തുടങ്ങിയ മിന്നും താരങ്ങളും അവർക്ക് ഉണ്ട്. കാമറൂണിൻ്റെ മുൻ ലോകകപ്പ് താരമായ റിഗോബെർട്ട് സോങ്ങ് ആണ് ടീമിൻ്റെ മാനേജർ. ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് കാമറൂൺ ഉള്ളത്. എന്തായാലും ലോകകപ്പിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കാൻ അവർക്ക് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

•മൊറോക്കോ

പി.എസ്.ജിയുടെ വിങ് ബാക്കായ അഷ്റഫ് ഹക്കിമി, ചെൽസിയുടെ മുന്നേറ്റനിര താരം ഹക്കിം സയക്ക്, ബയേൺ വിങ് ബാക്ക് നൊസ്സയിർ മസ്റൗയി, സെവിയ്യയുടെ മുന്നേറ്റനിര താരം യൂസഫ് എൻ നെസിറി തുടങ്ങിയവരാണ് സ്ക്വാഡിലെ പ്രധാന ആകർഷണം. വാലിദ് റെഗ്രഗുയിയാണ് ടീമിൻ്റെ പരിശീലകൻ. ബെൽജിയം, ക്രൊയേഷ്യ, കാനഡ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എഫിലാണ് മൊറോക്കോയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടം പിന്നിടുക എന്നുള്ളത് ടീമിനെ സമ്പന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്തു സംഭവിക്കുമെന്നു നമുക്ക് കണ്ടുതന്നെ അറിയാം.

•പോളണ്ട്

ടീമിലെ പ്രധാന ആകർഷണം സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവണ്ടോസ്കി തന്നെയാണ്. കൂടാതെ മിലിച്ച്, സെലിൻസ്കി, കീപ്പർ ഷേസ്നി തുടങ്ങിയ ശ്രദ്ധേയ താരങ്ങളും ടീമിലുണ്ട്. എന്നിരുന്നാലും അർജൻ്റീനയ്ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് പോളണ്ടിൻ്റെ സ്ഥാനം. മെക്സിക്കോ, സൗദി അറേബ്യ തുടങ്ങിയവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടം അനായാസം കടക്കുവാൻ പോളണ്ടിന് കഴിയില്ല. ലെവണ്ടോസ്കിയുടെ ഗോളടി മികവ് ഖത്തറിലും തുടർന്നാൽ ഏതു കൊലകൊമ്പനെയും വീഴ്ത്തുവാൻ അവർക്ക് സാധിക്കും. എന്നാൽ പ്രതിരോധം ഗോൾ വഴങ്ങുന്നത് ഒരു തലവേദനയാണ്. ഷെസ്ലോവ് മിഷ്നീവിക്സ് ആണ് ടീമിൻ്റെ പരിശീലകൻ. എന്തായാലും പോളണ്ടിന് എത്ര ദൂരം മുമ്പോട്ട് പോകുവാൻ കഴിയുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment