European Football Foot Ball Top News

മിലാനെ മറികടക്കാൻ ലാസിയോ; എതിരാളികൾ മോൻസാ.!

November 10, 2022

author:

മിലാനെ മറികടക്കാൻ ലാസിയോ; എതിരാളികൾ മോൻസാ.!

സീരി എയിൽ തകർപ്പൻ പ്രകടനമാണ് ലാസിയോ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി അവർ 3ആം സ്ഥാനത്താണ് ഉള്ളത്. 2ആം സ്ഥാനത്തുള്ള എ.സി മിലാന് 30 പോയിൻ്റും. ഇന്ന് സ്വന്തം തട്ടകമായ സ്റ്റേഡിയോ ഒളിംപിക്കോയിൽ ലാസിയോ എ.സി മോൻസായെ നേരിടാൻ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ മോൻസായെ കീഴടക്കാൻ കഴിഞ്ഞാൽ ലാസിയോക്ക് ഗോൾ വ്യത്യാസത്തിൽ മിലാനെ മറികടന്നുകൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കയറുവാൻ കഴിയും. ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ റോമയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിക്കൊണ്ടാണ് ലാസിയോയുടെ വരവ്. മൗറീഷ്യോ സാറി പരിശീലിപ്പിക്കുന്ന ടീം ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് മോൻസയ്ക്കെതിരെയും അവർ തകർപ്പൻ പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി മോൻസ ടേബിളിൽ 15ആം സ്ഥാനത്താണ്. ലാസിയോയുടെ കുതിപ്പിന് അവരെക്കൊണ്ട് തടയിടാൻ കഴിയുമോയെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment