Foot Ball ISL Top News

ആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ് ഇന്ന് എ.ടി.കെയ്ക്കെതിരെ.!

November 10, 2022

author:

ആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ് ഇന്ന് എ.ടി.കെയ്ക്കെതിരെ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാൻ താരതമ്യേന ദുർബലരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരം എ.ടി.കെയുടെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. കളിച്ച 5 മത്സരങ്ങളും പരാജയപ്പെട്ട് ടേബിളിൽ അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. അതുകൊണ്ടുതന്നെ ഇന്ന് ആദ്യ വിജയം തേടിയാണ് അവർ കൊൽക്കത്തയിലേക്ക് വിമാനം കയറിയിരിക്കുന്നത്. നേരെ മറിച്ച് എ.ടി.കെ 4 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി 5ആം സ്ഥാനത്താണ് നിലവിൽ. ഇന്ന് വിജയിക്കാൻ സാധിച്ചാൽ ഒറ്റയടിക്ക് അവർക്ക് 2ആം സ്ഥാനത്തേക്ക് കുതിച്ചെത്താൻ സാധിക്കും. മറിച്ച് നോർത്ത് ഈസ്റ്റ് ആണ് വിജയിക്കുന്നതെങ്കിൽ ഐ.എസ്.എല്ലിലെ കരുത്തരായ ടീമിനെ തന്നെ പരാജയപ്പെടുത്തി എന്ന ആത്മവിശ്വാസത്തോടെ അവർക്ക് ഇനിയുള്ള മത്സരങ്ങളെ സമീപിക്കാം. എന്തായാലും വാശിയേറിയ ഒരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment