European Football Foot Ball Top News

ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിനായി റയൽ; എതിരാളികൾ കാഡിസ്.!

November 10, 2022

author:

ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിനായി റയൽ; എതിരാളികൾ കാഡിസ്.!

ലാലിഗയിൽ റയൽ മാഡ്രിഡ് ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 2 മണിക്ക് നടക്കുന്ന മത്സരത്തിൽ കാഡിസ് ആണ് റയലിൻ്റെ എതിരാളികൾ. സാന്തിയാഗോ ബെർണാബ്യുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ വയ്യേക്കാനോയോട് ഏറ്റ പരാജയത്തിൻ്റെ ക്ഷീണം മാറ്റുവാൻ ഉറച്ചാകും ആഞ്ചെലോട്ടിയും സംഘവും ഇന്ന് കളത്തിലിറങ്ങുക. ഒപ്പം ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമായതുകൊണ്ട് തന്നെ വിജയത്തോടെ മടങ്ങാൻ ആകും അവർ ശ്രമിക്കുക.

എന്നാൽ എതിരാളികൾ അത്ര നിസാരക്കാർ അല്ല. അത്ലറ്റിക്കോ മാഡ്രിഡിനെ വരെ തോൽപ്പിച്ചാണ് അവരുടെ വരവ്. അതുകൊണ്ടുതന്നെ റയൽ കരുതി ഇറങ്ങിയില്ലെങ്കിൽ വയ്യേക്കാനോയ്ക്ക് എതിരെ നടന്നത് തന്നെ ഇന്നും സംഭവിക്കും. എന്തായാലും നിലവിൽ 13 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റ് കൈവശമുള്ള റയൽ ബാർസയ്ക്ക് പിന്നിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ്. 5 പോയിൻ്റ് വ്യത്യാസമാണ് ഇരുടീമുകളും തമ്മിൽ ഇപ്പോഴുള്ളത്. ഇന്ന് വിജയിച്ചുകൊണ്ട് ഈയൊരു അകലം കുറയ്ക്കുവാൻ കൂടിയാവും റയൽ ശ്രമിക്കുക. കാഡിസ് നിലവിൽ തരംതാഴ്ത്തൽ ഭീഷണിയിൽ ആണ്. 13 മത്സരങ്ങളിൽ നിന്നും അവർക്ക് നേടാൻ കഴിഞ്ഞത് 11 പോയിൻ്റ് മാത്രമാണ്.

Leave a comment