European Football Foot Ball Top News

ബ്രൈറ്റണോട് അടിയറവ് പറഞ്ഞ് ആഴ്സനൽ പുറത്ത്.!

November 10, 2022

author:

ബ്രൈറ്റണോട് അടിയറവ് പറഞ്ഞ് ആഴ്സനൽ പുറത്ത്.!

നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ആഴ്സനൽ. എന്നാൽ കരബാവോ കപ്പിൽ ഈയൊരു കരുത്ത് പുറത്തെടുക്കാൻ അർട്ടേറ്റയുടെ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല. ബ്രൈറ്റണോട് ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെട്ടുകൊണ്ട് അവർ ടൂർണമെൻ്റിൽ നിന്നും പുറത്തായി. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരമായിരുന്നിട്ടും വിജയിക്കാൻ ഗണ്ണേഴ്സിന് കഴിയാതിരുന്നത് ആരാധകർക്ക് നിരാശയായി. മത്സരത്തിൻ്റെ 20ആം മിനിറ്റിൽ തന്നെ എൻകെയിറ്റയിലൂടെ ലീഡ് നേടുവാൻ ഗണ്ണേഴ്സിന് കഴിഞ്ഞതാണ്. എന്നാൽ 27ആം മിനിറ്റിൽ ഒരു പെനൽറ്റിയിലൂടെ വെൽബെക്ക് ബ്രൈറ്റണെ ഒപ്പമെത്തിച്ചു. തുടർന്ന് ആദ്യ പകുതി 1-1 എന്ന നിലയിൽ തന്നെ അവസാനിച്ചു. ശേഷം രണ്ടാം പകുതിയിൽ 2 ഗോൾ കൂടി നേടിക്കൊണ്ട് ബ്രൈറ്റൺ വിജയം പിടിച്ചെടുക്കുകയായിരുന്നു. 58 ആം മിനിറ്റിൽ മിറ്റോമയും 71ആം മിനിറ്റിൽ ലാംപ്റ്റെയും ആണ് സന്ദർശകർക്കായി ഗോളുകൾ നേടിയത്. മത്സരത്തിൽ മികച്ച അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നിട്ടും അതെല്ലാം പാഴാക്കിയത് ഗണ്ണേഴ്സിന് തിരിച്ചടിയായി. എന്തായാലും ഈയൊരു തോൽവിയോടെ ടൂർണമെൻ്റിൽ നിന്നും ആഴ്സനൽ പുറത്തായി.

Leave a comment