European Football Foot Ball Top News

ഡെർബി കൗണ്ടിയോട് കഷ്ടിച്ച് ജയിച്ച് ലിവർപൂൾ.!

November 10, 2022

author:

ഡെർബി കൗണ്ടിയോട് കഷ്ടിച്ച് ജയിച്ച് ലിവർപൂൾ.!

നിലവിലെ കരബാവോ കപ്പ് ജേതാക്കൾ ആണ് ലിവർപൂൾ. എന്നാൽ ഇന്നലെ ഡെർബി കൗണ്ടിക്കെതിരെ നടന്ന മത്സരത്തിൽ ചാമ്പ്യൻമാർക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞില്ല. എതിരാളികൾ താരതമ്യേന ദുർബലർ ആയിരുന്നിട്ടും ഒപ്പം മത്സരം നടന്നത് സ്വന്തം മൈതാനമായ ആൻഫീൽഡിൽ കൂടി ആയിരുന്നിട്ടും പെനൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ലിവർപൂൾ വിജയിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഗോളുകൾ ഒന്നുംതന്നെ നേടുവാൻ ഇരുടീമുകൾക്കും സാധിച്ചില്ല. ഒട്ടനവധി അവസരങ്ങൾ ലിവർപൂളിന് ലഭിച്ചിരുന്നെങ്കിലും എല്ലാം പാഴായെന്ന് വേണം പറയാൻ. തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 5 കിക്കിൽ ക്ലോപ്പും സംഘവും 3 എണ്ണം ലക്ഷ്യം കണ്ടപ്പോൾ ഡെർബി കൗണ്ടിക്ക് 2 എണ്ണം മാത്രമേ ലക്ഷ്യത്തിൽ എത്തിക്കുവാൻ കഴിഞ്ഞുള്ളൂ. ഡെർബിയുടെ 3 ഷോട്ടുകളാണ് ലിവർപൂൾ കീപ്പർ കെല്ലഹർ തടുത്തിട്ടത്.

ലിവർപൂളിനായി ചേംബർലൈൻ, ന്യൂനെസ്, എലിയോട്ട് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഫെർമിനോ കിക്ക് പാഴാക്കി. ദുർബലരായ എതിരാളികൾ ആയതു കൊണ്ടുതന്നെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ക്ലോപ്പ് ടീമിനെ ഇറക്കിയത്. എങ്കിലും ന്യൂനെസ്, ഫെർമിനോ, എലിയോട്ട് തുടങ്ങിയവർ സബ് ആയി കളത്തിൽ ഇറങ്ങി. എന്തായാലും ഈയൊരു വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ നിലവിലെ ചാമ്പ്യന്മാർക്ക് സാധിച്ചു.

Leave a comment