Editorial EPL 2022 Foot Ball Top News

സിറ്റിയുടെ യഥാർഥ അമാനുഷികൻ !!

November 5, 2022

സിറ്റിയുടെ യഥാർഥ അമാനുഷികൻ !!

റെക്കോർഡുകൾ പഴങ്കഥ ആക്കുന്നത് ഏർലിങ് ഹാലണ്ടിൽ നിന്ന് നമ്മുക്ക് പ്രതീക്ഷിച്ചു കൊണ്ടേ ഇരിക്കാം. അയാൾക്ക് അമാനുഷികത കല്പിച്ചു നൽകുന്നവരെ നമ്മുക്ക് കുറ്റം പറയാനും പറ്റില്ല. എന്നാൽ സിറ്റിയുടെ യഥാർഥ ഹീറോ ഡി ബ്രൂയാന ആണെന്ന് പറയേണ്ടി വരും. ഹാലണ്ടിനെ തളച്ചാലും ഡി ബ്രൂയാണേനെ തളക്കുന്നത് അസാധ്യം. അങ്ങനൊരു മത്സരമാണ് ഇന്ന് ഫുൾഹാമിനെതിരെ കഴിഞ്ഞു പോയത്.

28 മിനുട്ട് പിന്നിട്ടപ്പോൾ ക്യാൻസെലോ ചുവപ്പ് കാർഡ് കണ്ടു പുറത്തേക്ക്. അതും ഒരു പെനാൽറ്റി വഴങ്ങി കൊടുത്തിട്ട്. മത്സരം സമനിലയിലേക്ക് പോകും എന്ന് പലപ്പോഴും തോന്നിയെങ്കിലും ഡി ബ്രൂയനയുടെ കാലിൽ പന്ത് വന്നപ്പോളെല്ലാം സിറ്റി അപകടകാരികളായി മാറി. 10 പേരുമായി ചുരുങ്ങിയ സിറ്റിക്ക് മുമ്പിൽ പിഴവുകൾ വരുത്താൻ ഫുൾഹാം ഭയപ്പെട്ടു. ഡിഫെൻസിലേക്ക് ഇറങ്ങി ബോൾ മേടിച്ചും, ഡിഫെൻഡേഴ്സിനെ ഓടി തോല്പിച്ചും അദ്ദേഹം സിറ്റിയെ അപകടകാരികളായി നിലനിർത്തി.

78 ആം മിനുട്ടിൽ ഹാലണ്ടിന് കൊടുത്ത ത്രൂ പാസ് വലചലിപ്പിച്ചപ്പോൾ ലോകം ഡി ബ്രൂയാന എന്ന താരത്തിന്റെ വില വീണ്ടും അറിഞ്ഞു. ഓഫ് സൈഡിന്റെ പേരിൽ ആ ഗോൾ നിരസിച്ചപ്പോൾ ലീഗിന് നഷ്ടം മനോഹരമായ ഒരു ഗോളും. അവസാനം ഇഞ്ചുറി ടൈമിൽ പെനാൽറ്റി നേടി കൊടുക്കാനും ഡി ബ്രൂയാന തന്നെ വേണ്ടി വന്നു. സിറ്റിയുടെ രക്ഷകൻ !!ഒരു പക്ഷെ സിറ്റിക്ക് ലീഗ് നേടി കൊടുത്ത പെനാൽറ്റി എന്ന് ഇത് ചിലപ്പോൾ നാളെ വിലയിരുത്തപ്പെട്ടേക്കാം

Leave a comment