EPL 2022 European Football Foot Ball Top News transfer news

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാർക്കോസ് ലോറന്റെയെ പിന്തുടർന്ന് ലിവർപൂൾ

November 4, 2022

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മാർക്കോസ് ലോറന്റെയെ പിന്തുടർന്ന് ലിവർപൂൾ

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബഹുമുഖ മിഡ്‌ഫീൽഡർ മാർക്കോസ് ലോറന്‍റ്റെക്ക് വേണ്ടി നീക്കം നടത്താന്‍ ഒരുങ്ങുന്നു ലിവര്‍പൂള്‍.27-കാരനായ താരം ഡീഗോ സിമിയോണിയുടെ ടീമിലെ പ്രധാന താരം ആയിരുന്നു.എന്നാൽ കാഫ് ഇഞ്ചുറി മൂലം ഒക്ടോബർ ആദ്യം മുതൽ അദ്ദേഹം കളിച്ചിട്ടില്ല.സ്പെയിൻ ഇന്റർനാഷണൽ താരത്തിന് വേള്‍ഡ് കപ്പ്‌ ആകുമ്പോഴേക്കും മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കണം.

Liverpool handed boost in Marcos Llorente pursuit?

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നതിൽ പരാജയപ്പെട്ടതിനാല്‍ താരം ക്ലബ് വിടാന്‍ ഉദ്ദേശിക്കുന്നു എന്ന് സ്‌പോർട് വിറ്റ്‌നസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.ലാഭം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ ജനുവരിയില്‍ താരങ്ങളെ വില്‍ക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്‌   തീരുമാനിച്ചിട്ടുണ്ട്.അതില്‍ ലോറന്‍റ്റെയും ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.റെഡ്സ് മാനേജർ യൂർഗൻ ക്ലോപ്പിന്റെ പ്രധാന ട്രാന്‍സ്ഫര്‍ ലക്ഷ്യം ആണ് താരം എന്നും അദ്ദേഹത്തിന് വേണ്ടി പണം മുടക്കാന്‍ ക്ലബ് മാനേജ്മെന്റിനോട് ക്ലോപ്പ് തന്നെ നേരിട്ട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a comment