European Football Foot Ball Top News

യുവെന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത നിഷേധിച്ച് ആന്റോണിയോ കോണ്ടെ

September 30, 2022

author:

യുവെന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത നിഷേധിച്ച് ആന്റോണിയോ കോണ്ടെ

ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത നിഷേധിച്ച് ടോട്ടനം ഹോട്‌സ്പറിന്റെ സൂപ്പർ പരിശീലകന്‍ ആന്റോണിയോ കോണ്ടെ. ഇറ്റാലിയന്‍ ക്ലബ്ബായ യുവെന്റസിന്റെ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രിയെ ഉടന്‍ പുറത്താക്കുമെന്നും പകരക്കാരനായി കോണ്ടെയെ പരിഗണിക്കുമെന്നുമുള്ള വാര്‍ത്തകള്‍ ഈയിടെ റിപ്പോർട്ടു ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിശദീകരണവുമായി കോണ്ടെ രംഗത്തെത്തിയത്.

‘ തെറ്റായ വാര്‍ത്തയാണത്. ടോട്ടനത്തിന്റെ പരിശീലകനായ എനിക്കും യുവെന്റസ് പരിശീലകനായ അല്ലെഗ്രിയ്ക്കും ഈ വാര്‍ത്ത വേദനയുണ്ടാക്കുന്നു. ഞാന്‍ ടോട്ടനത്തില്‍ തന്നെ തുടരും. ഇവിടെ ഞാന്‍ സന്തോഷവാനാണ്’ എന്ന് കോണ്ടെ വ്യക്തമാക്കി.

യുവെന്റസിന്റെ മുന്‍ പരിശീലകനായിരുന്നു കോണ്ടെ. 2011 മുതല്‍ 2014 വരെ കോണ്ടെ ഓൾഡ് ലേഡിയുടെ മാനേജരായി പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ക്ലബുമായി ഉടക്കി പിരിഞ്ഞ മുൻ താരം ചെൽസിയിലേക്ക് എത്തുകയായിരുന്നു. പിന്നീട് സീരി എയിൽ തന്നെ ഇൻ്റർ മിലാനിൽ പരിശീലക വേഷം അണിഞ്ഞ കോണ്ടെ കഴിഞ്ഞ നവംബറിലാണ് ടോട്ടനത്തിന്റെ പരിശീലകനായി സ്ഥാനമേറ്റത്. പുതിയ സീസണില്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ പരിശീലകന് സാധിച്ചിട്ടുണ്ട്.

Leave a comment