Foot Ball Top News

മെസ്സിക്ക് 90 പിന്നിട്ടു; അർജൻ്റീന 35 പിന്നിട്ടു.!

September 28, 2022

author:

മെസ്സിക്ക് 90 പിന്നിട്ടു; അർജൻ്റീന 35 പിന്നിട്ടു.!

ജമൈക്കയ്ക്കെതിരെ ഇന്ന് നേടിയ ഇരട്ട ഗോളുകളോടെ അന്തരാഷ്ട്രഫുട്ബോളിൽ 90 ഗോളുകൾ തികച്ച് ലയണൽ മെസ്സി. ഒരു തകർപ്പൻ ഫ്രീകിക്കിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. കഴിഞ്ഞ മത്സരത്തിലും ലിയോ ഇരട്ട ഗോളുകൾ നേടിയിരുന്നു. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ റൊണാൾഡോ മാത്രമേ ഇനി മെസ്സിക്ക് മുമ്പിൽ ഉള്ളൂ (117). അർജൻ്റീനയ്ക്ക് ആയി 164 മത്സരങ്ങളിൽ നിന്നാണ് താരം 90 ഗോളുകൾ നേടിയത്.

അതോടൊപ്പം അർജൻ്റീന തങ്ങളുടെ അപരാജിത കുതിപ്പ് 35 എന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. ലോകകപ്പിന് പോകുന്ന ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ കണക്ക്. 3 വർഷം മുമ്പ് 2019 ജൂലായ് 3 ന് ആണ് അർജൻ്റീന അവസാനമായി പരാജയം എന്തെന്ന് അറിഞ്ഞത്. അതിനു ശേഷം ഇന്നേവരെ അർജൻ്റീനയ്ക്ക് തോൽക്കേണ്ടി വന്നിട്ടില്ല. ഇതോടെ അൾജീരിയ, സ്പെയിൻ, ബ്രസീൽ തുടങ്ങിയ ടീമുകൾക്ക് ഒപ്പമെത്താൻ സ്കലോണിയ്ക്കും സംഘത്തിനുമായി (35 matches) . ഇനി ഇറ്റലി മാത്രമാണ് അർജൻ്റീനയ്ക്ക് മുന്നിൽ ഉള്ളത്. 2018-21 സീസണിൽ 37 മത്സരങ്ങളിൽ ആണ് അവർ അപരാജിത കുതിപ്പ് നടത്തിയത്. ഇനി കേവലം 3 മത്സരങ്ങൾ കൂടി തോൽവി നേരിടാതെ പിന്നിട്ടാൽ അർജൻ്റീനയ്ക്ക് ഈ റെക്കോർഡ് മറികടക്കാം. എന്തായാലും ഈ അപരാജിത കുതിപ്പ് തുടരുവാൻ ടീമിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment