European Football Foot Ball Top News

സമനില കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ മ്യൂണിക്ക്

September 17, 2022

സമനില കുരുക്കില്‍ നിന്ന് രക്ഷനേടാന്‍ മ്യൂണിക്ക്

ബുണ്ടസ്‌ലിഗയിൽ ശനിയാഴ്ച ഓഗ്‌സ്‌ബർഗ് കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളിലും സമനില വഴങ്ങിയ മ്യൂണിക്കിനെ നേരിടാന്‍ ഒരുങ്ങുന്നു.എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് മിഡ് വീക്ക്‌ മത്സരത്തില്‍ ബാഴ്സലോണയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച മ്യൂണിക്ക് ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വെർഡർ ബ്രെമനെതിരായ ജയത്തോടെ ഓഗസ്ബര്‍ഗ് തുടര്‍ച്ചയായ മൂന്നു തോല്വികള്‍ക്ക് അന്ത്യം കുറിച്ചിരിക്കുന്നു.ഇന്ത്യന്‍ സമയം ഏഴു മണിക്ക് WWK അരീനയില്‍ വെച്ചാണ് മത്സരം.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ മ്യൂണിക്കിനു ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞേക്കും.

Lucas Hernandez celebrates scoring for Bayern Munich on September 13, 2022

ഇതുവരെ ഇത്രയും മോശം രീതിയില്‍ ബയേണ്‍ മ്യൂണിക്ക്  ലീഗിന് തുടക്കം കുറിച്ചിട്ടില്ല. തുടര്‍ച്ചയായ മൂന്നു സമനില മൂലം ബാഴ്സക്കെതിരായ മത്സരത്തില്‍ അതീവ സമ്മര്‍ദത്തോടെ ആയിരിന്നു ബയേണ്‍ കളിക്കാന്‍ ഇറങ്ങിയത്.എന്നാല്‍ ബാഴ്സയുടെ മോശം ഫിനിഷിങ്ങ് കാര്യങ്ങള്‍  ബയേണിനു അനുകൂലമായി തിരിച്ചു.തുടര്‍ച്ചയായി നേടിയ ഇരട്ട ഗോളോടെ വിലപ്പെട്ട മൂന്നു പോയിന്റ്‌ പോക്കറ്റിലാക്കി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത് ആണ് ബയേണ്‍.ഇനി ലീഗില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു വിജയം ബവേറിയന്‍ ക്ലബിന് അനിവാര്യമാണ്. ബഴ്സക്കെതിരെ മികച്ച ഫോമില്‍ കളിച്ച ലിയോൺ ഗൊറെറ്റ്‌സ്‌ക,നൗസെയർ മസ്‌റോയി,ജമാൽ മുസിയാല എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍  ആദ്യ ടീമില്‍ ഉള്‍പ്പെടും.

Leave a comment