European Football Foot Ball Top News

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് സ്‌പോർട്ടിംഗ് ലിസ്ബണും ടോട്ടൻഹാം ഹോട്‌സ്‌പറും

September 13, 2022

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് സ്‌പോർട്ടിംഗ് ലിസ്ബണും ടോട്ടൻഹാം ഹോട്‌സ്‌പറും

ചൊവ്വാഴ്ചത്തെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ സ്റ്റാഡിയോ ജോസ് അൽവലാഡ് സ്റ്റേഡിയത്തില്‍ സ്‌പോർട്ടിംഗ് ലിസ്ബണും ടോട്ടൻഹാം ഹോട്‌സ്‌പറും 2022-23 ചാമ്പ്യൻസ് ലീഗിലെ രണ്ടാം വാര മത്സരത്തിലേക്ക് പ്രവേശിക്കും.കഴിഞ്ഞയാഴ്ച ലിസ്ബണ്‍  ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 3-0 ന് പരാജയപ്പെടുത്തിയപ്പോള്‍  നോർത്ത് ലണ്ടൻ വമ്പന്മാർ  മാഴ്സെക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടിയിരുന്നു.

Tottenham Hotspur manager Antonio Conte on September 7, 2022

യൂറോപ്പിയന്‍ ടൂര്‍ണമെന്റിലേക്ക് ഉള്ള യോഗ്യത നേടിയ ടോട്ടന്‍ഹാം ഈ സീസണില്‍ ലീഗിലും ഇത്തവണ  മികച്ച ഫോമില്‍ ആണ്.ഇതുവരെ തോല്‍വി അറിയാതെ ഏഴു  മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ സിറ്റിക്ക് താഴെ മൂന്നാം സ്ഥാനത്താണ് പ്രീമിയര്‍ ലീഗില്‍.പുത്തന്‍ ടീമുമായി വരുന്ന കോണ്ടേ ഇത്തവണ ടോട്ടന്‍ഹാമിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കും എന്ന ഒരു വിശ്വാസം ടീം കാമ്പില്‍ ഉണ്ട്.ടോട്ടൻഹാമും സ്‌പോർട്ടിംഗും ഇതുവരെ മത്സര വേദിയിൽ കൊമ്പുകോർത്തിട്ടില്ല.പോര്‍ച്ചുഗീസ് ലീഗില്‍ ഏഴാം സ്ഥാനത് ആണെങ്കിലും ലിസ്ബണ്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ യൂറോപ്പ ലീഗ് വിജയികള്‍ ആയ ഫ്രാങ്ക്ഫുര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു കൊണ്ട് ടൂര്‍ണമെന്റില്‍ ഒരു മികച്ച തുടക്കം ആണ് കാഴ്ചവെച്ചിരിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പത്തെക്കാലിനു ആണ് മത്സരം.

Leave a comment