European Football Foot Ball Top News transfer news

ചെൽസി ഡിഫൻഡർ ട്രെവോ ചലോബയുടെ സാഹചര്യം സൂക്ഷമമായി വീക്ഷിച്ച് ഇന്റര്‍ മിലാന്‍

August 19, 2022

ചെൽസി ഡിഫൻഡർ ട്രെവോ ചലോബയുടെ സാഹചര്യം സൂക്ഷമമായി വീക്ഷിച്ച് ഇന്റര്‍ മിലാന്‍

ഇന്റർ മിലാന്‍റെ  ട്രാൻസ്ഫർ ടാര്‍ഗറ്റ് ആയി മാറിയിരിക്കുകയാണ് ചെൽസി ഡിഫൻഡർ ട്രെവോ ചലോബ .ബാഴ്‌സലോണയിലേക്കും റയൽ മാഡ്രിഡിലേക്കും യഥാക്രമം ആൻഡ്രിയാസ് ക്രിസ്റ്റൻസണും അന്റോണിയോ റൂഡിഗറും പോയതിന്റെ അനന്തരഫലമായി തോമസ് ടുച്ചൽ തന്റെ ബാക്ക്‌ലൈൻ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.ലെസ്റ്റർ സിറ്റിയിൽ നിന്ന് വെസ്‌ലി ഫൊഫാനയെ സൈൻ ചെയ്യാൻ ശ്രമം നടത്തുന്ന ചെല്‍സിക്ക് താരത്തിനു വേണ്ടി എത്രത്തോള്ളം മുടക്കണം എന്ന ആശയകുഴപ്പത്തില്‍ ആണ് ക്ലബ്.

Inter showing interest in Chelsea's Trevoh Chalobah?

 

ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ,പുതിയ പ്രതിരോധ താരങ്ങളുടെ വരവോടെ  ചെല്‍സിയില്‍  തന്റെ ഭാവിയില്‍ വലിയ ആശങ്കയുണ്ട് ചലോബക്ക്.ഈ ഒരു സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ഇന്‍റര്‍ മിലാന്‍.എവർട്ടണിനെതിരെയും ടോട്ടനം ഹോട്സ്പറിനെതിരെയും ക്ലബ്ബിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ താരത്തിനു മുഖം കാണിക്കാന്‍ കഴിഞ്ഞില്ല.സൈന്‍ ചെയ്യാനുള്ള ഓപ്ഷനോടെ  ഒരു ലോണ്‍ ഡീല്‍ നല്‍കാന്‍ ആണ് ഇന്ററിന്റെ തീരുമാനം എന്ന് റൊമാനോ റിപ്പോര്‍ട്ടില്‍  കൂട്ടിച്ചേര്‍ത്തു.

 

Leave a comment